അധികാരത്തിലിരിക്കുന്നവർ കശ്മീർ ഫയൽസ് പ്രോത്സാഹിപ്പിക്കുന്നത് ദൗർഭാഗ്യകരമെന്ന് ശരത് പവാർ
text_fieldsമുംബൈ: അധികാരത്തിലിരിക്കുന്നവർ ദി കശ്മീർ ഫയൽസ് പോലുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ഹിന്ദുക്കൾക്ക് നേരെ നടന്ന അതിക്രമങ്ങൾ ചൂണ്ടി കാണിച്ച് നിർമ്മിച്ച സിനിമയാണ് കശ്മീർ ഫയൽസ്. ഭൂരിപക്ഷം എപ്പോഴും ന്യൂനപക്ഷത്തിന് നേരെ അക്രമം അഴിച്ചുവിടുന്നു എന്നാണ് ഈ സിനിമ പറയുന്നത്. കശ്മീർ ഫയൽസിൽ ഭൂരിപക്ഷം മുസ്ലീംകളായാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ ഫയൽസിനെതിരെ എൻ.സി.പിയുടെ മറ്റൊരു നേതാവായ മഹാരാഷ്ട്ര ജലവിഭവ മന്ത്രി ജയന്ത് പാട്ടീൽ നടത്തിയ പരാമർശവും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. നിയമസഭയിൽ പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കുമ്പോൾ ബി.ജെ.പി എം.എൽ.എമാർക്ക് സിനിമ കാണുന്നതാണ് പ്രധാനമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ആരോപണത്തിന് മറുപടിയായി സിനിമയുടെ പ്രദർശനത്തിന് ബി.ജെ.പി എം.എൽ.എമാർ പങ്കെടുക്കുന്നതിന് മന്ത്രിക്കെന്താണ് പ്രശ്നമെന്ന് മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചോദിച്ചു. ശേഷം സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് കുടി ഒഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകൾക്ക് വീടുകൾ നിർമിച്ചു നൽകാൻ നിർമാതാവിനോട് ആവശ്യപ്പെടാൻ ജയന്ത് പട്ടീൽ ഫഡ്നാവിസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

