ലൈംഗിക അടിമ വിൽപന ഹരിയാനയിൽ അനുഷ്ഠാനം
text_fieldsഹരിയാന: കഴിഞ്ഞ 12 വർഷത്തിനിടെ, ഷബ്നത്തിന് നാല് ഭർത്താക്കന്മാരുണ്ടായിരുന്നു; ഒരിക്കലും വിവാഹിതയായില്ലെങ്കിലും. അസമിലെ നാഗാവോൻ ജില്ലക്കാരിയാണ് അവർ. 13 വയസ്സുള്ളപ്പോൾ ഒരു ‘ചേച്ചി’ വീട്ടിലെത്തി.
ഹരിയാനയിൽ തന്നോടൊപ്പം വന്നാലുള്ള സൗഭാഗ്യങ്ങൾ അവർ നിരത്തി. താജ്മഹലും ചെേങ്കാട്ടയും കുത്തബ് മിനാറുമെല്ലാം കാണാൻ പറ്റുന്ന അതിമനോഹരമായ ഒരിടമാണ് അവിടമെന്ന് ഇൗ ‘ചേച്ചി’ ഷബ്നത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇപ്പോൾ ഷബ്ന ഗർഭിണിയാണ്. അവരുടെ ഒമ്പതാമത്തെ കുട്ടിയായിരിക്കുമിത്. ‘‘അദ്ദേഹം ഇനിയുമെന്നെ ഇവിടെ നിർത്താൻ സാധ്യതയില്ല. ഒരു ആൺകുട്ടിയായാൽ എന്നെ വിൽക്കും’’ അവർ പറഞ്ഞു. അസമിൽനിന്ന് 30,000 രൂപക്ക് വാങ്ങിയതാണ് ഷബ്നമിനെ. ഹരിയാനയിലെ 40കാരൻ റഹീമിെൻറ കുടുംബ പരമ്പരക്ക് ജന്മം നൽകുക എന്നതായിരുന്നു അവരുടെ ദൗത്യം. എന്നാൽ, പെൺകുഞ്ഞിനെ പ്രസവിച്ചതോടെ, ഷബ്നം വേണ്ട എന്ന് അയാൾ തീരുമാനിച്ചു.
ഗ്രാമത്തിലെ മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. ഇൗ കാലത്തിനിടെ, ഷബ്നം വിൽക്കപ്പെട്ടത് നാലുതവണയാണ്. ഇതിനിടെ അവർ ഒരിക്കലും താജ്മഹൽ കണ്ടില്ല. എന്തിന്, മേവാത്ത് എന്ന ഗ്രാമത്തിെൻറ പുറത്തുപോലും കടന്നില്ല. ഷബ്നത്തിെൻറ ഒറ്റപ്പെട്ട കഥയല്ലിത്. ഇത്തരം നിരവധി പെൺകുട്ടികളാണ് ഹരിയാനയിലെ ഗ്രാമങ്ങളിൽ ലൈംഗിക അടിമകളായി ജീവിക്കുന്നത്. ‘പാറോ’ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്.
ഹരിയാനയിൽ പെൺകുട്ടികളുടെ എണ്ണം കുത്തനെ കുറയുകയാണ്. നിലവിലെ കണക്കനുസരിച്ച് ഹരിയാനയിലെ ആൺ-പെൺ അനുപാതം 1000ത്തിന് 834 ആണ്.
പുതിയ സാഹചര്യത്തിൽ പശ്ചിമബംഗാൾ, അസം, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് പെൺകുട്ടികളെ വിലകൊടുത്ത് വാങ്ങുന്ന പതിവ് നിലനിൽക്കുകയാണ്.
ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളെ വിലക്കുവാങ്ങി കൊണ്ടുവരുന്ന വിവരം ഹരിയാനയുടെ ഗ്രാമങ്ങളിൽ രഹസ്യമേ അല്ല. സ്ത്രീകളെ കിട്ടാനില്ല എന്നതാണ് ഇതിനുള്ള ന്യായം.
കുടുംബത്തിലുള്ള പുരുഷന്മാർക്കിടയിൽ പങ്കുവെക്കപ്പെടുന്ന ഇവരെ പിന്നീട് വിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒമ്പതുതവണ വരെ വിൽക്കപ്പെട്ട സ്ത്രീകളുണ്ടെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
