Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്​ പുനര്‍ജന്മം; ആശുപത്രിയിൽ നിന്ന്​ ജയലളിതയുടെ പത്രക്കുറിപ്പ്​

text_fields
bookmark_border
ഇത്​ പുനര്‍ജന്മം; ആശുപത്രിയിൽ നിന്ന്​ ജയലളിതയുടെ പത്രക്കുറിപ്പ്​
cancel

ചെന്നൈ: 50 ദിവസത്തിലധികമായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആദ്യമായി വാര്‍ത്താകുറിപ്പ് പുറത്തിറക്കി. ഇത് ത​​െൻറ പുനര്‍ജന്മമാണെന്നും ജനങ്ങളുടെ പ്രാർഥന ​കൊണ്ടാണ്​ ഇത്​ സാധിച്ചതെന്നും ജയലളിത വാർത്താകുറിപ്പിൽ പറഞ്ഞു. ഞായറാഴ്​ച രാത്രിയാണ്​ ആശുപത്രിയില്‍ നിന്ന് ജയലളിത ഒപ്പിട്ട പത്രക്കുറിപ്പ്​ പുറത്തിറക്കിയത്​.

രോഗം പൂർണമായും മാറാൻ കാത്തിരിക്കുകയാണ്​. ഉടന്‍തന്നെ ഓഫിസിലെത്തി ​േജാലി തുടങ്ങും. ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. തനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും പ്രത്യേക പൂജ നിര്‍വഹിച്ചവര്‍ക്കും നന്ദിയുണ്ട്. ആശുപത്രിവാസത്തിനിടെ, ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്തതായി അറിഞ്ഞു. അതില്‍ വലിയ ദു:ഖമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. നവംബര്‍ 19ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും രണ്ട് പേജ് വരുന്ന കുറിപ്പില്‍ അവര്‍ ആഹ്വാനം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - it's Rebirth,' Says Jayalalithaa In First Statement From Hospital
Next Story