Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനന്നായി ഹിന്ദി...

നന്നായി ഹിന്ദി അറിയാത്തത്​ പ്രധാനമന്ത്രിയാകാൻ തടസ്സമായി –പ്രണബ്​

text_fields
bookmark_border
നന്നായി ഹിന്ദി അറിയാത്തത്​ പ്രധാനമന്ത്രിയാകാൻ തടസ്സമായി –പ്രണബ്​
cancel
ന്യൂ​ഡ​ൽ​ഹി: നന്നായി ഹി​ന്ദി അ​റി​യാ​ത്ത​ത്​ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തി​ന്​ ത​നി​ക്ക്​ ത​ട​സ്സ​മാ​യ​താ​യി മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഭാ​ഷ ന​ന്നാ​യി സം​സാ​രി​ക്കാ​ന​റി​യാ​ത്ത​ത്​ മ​റ്റ്​ രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തി​ന് അ​യോ​ഗ്യ​ത​യാ​ണെ​ന്നും ‘ടൈം​സ്​ ഒാ​ഫ്​ ഇ​ന്ത്യ’ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘‘ഡോ​ക്​​ട​ർ സാ​ഹി​ബ്​ (മ​ൻ​മോ​ഹ​ൻ സി​ങ്​) ത​ന്നെ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ന്​ അ​നു​യോ​ജ്യ​ൻ. 2004ൽ ​സോ​ണി​യ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നു ത​ന്നെ​യാ​ണ്​​​ എ​ല്ലാ​വ​രും വി​ചാ​രി​ച്ച​ത്. അ​വ​രു​ടെ പേ​രി​ലാ​ണ്​ വോ​ട്ട്​ പി​ടി​ച്ച​ത്. അ​വ​ർ വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. ത​ങ്ങ​ൾ​ക്ക്​ 147 സീ​റ്റും കി​ട്ടി. പാ​ർ​ട്ടി ലീ​ഡ​റും യു.​പി.​എ ലീ​ഡ​റു​മാ​യി സോ​ണി​യ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, അ​വ​ർ പ​ദ​വി നി​ര​സി​ച്ച​തോ​ടെ ഡോ​ക്​​ട​ർ സാ​ഹി​ബ​ല്ലാ​തെ മ​റ്റൊ​രു ‘ചോ​യ്​​സും’ ഇ​ല്ലാ​താ​യി’’ -പ്ര​ണ​ബ്​ പ​റ​ഞ്ഞു. 

‘‘താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​തി​രു​ന്ന​തി​ന്​ ഒ​രു രാ​ഷ്​​ട്രീ​യ കാ​ര​ണ​വു​മു​ണ്ട്. 34 വ​ർ​ഷം ഇ​ട​തു​പ​ക്ഷം ഭ​രി​ച്ച സം​സ്​​ഥാ​ന​ത്തെ​യാ​ണ്​ താ​ൻ പ്ര​തി​നി​ധാ​നം ചെ​യ്യ​ു​ന്ന​ത്. ഒ​രു നേ​താ​വ്​ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​േ​മ്പാ​ൾ അ​യാ​ളു​ടെ പാ​ർ​ട്ടി എ​പ്പോ​ഴെ​ങ്കി​ലും ആ ​സം​സ്​​ഥാ​ന​ത്ത്​ ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രി​ക്കേ​ണ്ട​ത​ല്ലേ? ഡോ​ക്​​ട​ർ സാ​ഹി​ബി​ന്​ ആ ​അ​യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യാ​കു​േ​മ്പാ​ൾ പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സ്​​ ആ​യി​രു​ന്നു അ​ധി​കാ​ര​ത്തി​ൽ. 

2012ൽ ​രാ​ഷ്​​ട്ര​പ​തി​യെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ താ​ൻ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്​ ചി​ല അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ത്തി​യി​രു​ന്നു. അ​തി​ൽ ക​ഴ​മ്പി​ല്ല. നി​ര​വ​ധി പേ​രു​ക​ൾ അ​ന്ന്​ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. അ​വ​സാ​നം മ​ൻ​മോ​ഹ​ൻ സി​ങ്ങി​​​െൻറ പേ​ര്​ വ​ന്നു.  പ​ക്ഷേ, അ​ത്​ കോ​ൺ​ഗ്ര​സു​കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. 2004ൽ ​സം​ഭ​വി​ച്ച​തു​പോ​ലെ സോ​ണി​യ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ക്കു​മെ​ന്ന്​ ക​രു​തി​യെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranab mukherjeemalayalam news
News Summary - it's difficult to reconcile regional with national interests: Pranab Mukherjee- India news
Next Story