Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.ടി.സി ചെയർമാൻ വൈ.സി...

ഐ.ടി.സി ചെയർമാൻ വൈ.സി ദേവേശ്വർ അന്തരിച്ചു

text_fields
bookmark_border
YC_Deveshwar-23
cancel

ന്യൂഡൽഹി: ഐ.ടി.സി ചെയർമാൻ വൈ.സി ദേവേശ്വർ(72) അന്തരിച്ചു. ദീർഘകാലമായി കാൻസർ രോഗത്തിന്​ ചികിൽസയിലായിരുന്നു. ശനിയാ ഴ്​ച രാവിലെയായിരുന്നു ഇന്ത്യൻ വ്യവസായത്തിലെ അതികായൻെറ അന്ത്യം.

1968ലാണ്​ ദേവേശ്വർ ഐ.ടി.സിയിലെത്തുന്നത്​. 1996ൽ കമ്പനിയുടെ എക്​സിക്യൂട്ടീവ്​ ചെയർമാനായി. ​അദ്ദേഹത്തിൻെറ നേതൃത്വത്തിലാണ്​ സിഗരറ്റ്​ കമ്പനിയെന്ന നിലയിൽ നിന്നും ഇന്ത്യയിലെ അതിവേഗം വളരുന്ന എഫ്​.എം.സി.ജി കമ്പനിയെന്ന നിലയിലേക്ക്​ ഐ.ടി.സി വളർന്നത്​.

2017ലാണ്​ ദേവേശ്വർ ഐ.ടി.സിയുടെ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാനായത്​. നിലവിൽ സഞ്​ജീവ്​ പുരിയാണ്​ കമ്പനിയുടെ സി.ഇ.ഒയും എം.ഡിയും. 2011ൽ പത്​മഭൂഷൺ നൽകി ദേവശ്വറിനെ ആദരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsITCYC Deveshwar
News Summary - ITC chairman YC Deveshwar passes away-India news
Next Story