Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടൽ​െക്കാല:...

കടൽ​െക്കാല: നാ​വി​ക​ർക്കെതിരായ  നടപടി അവസാനിപ്പിക്കാമെന്ന്​ കേന്ദ്രം സുപ്രീംകോടതിയിൽ

text_fields
bookmark_border
കടൽ​െക്കാല: നാ​വി​ക​ർക്കെതിരായ  നടപടി അവസാനിപ്പിക്കാമെന്ന്​ കേന്ദ്രം സുപ്രീംകോടതിയിൽ
cancel

കേ​​ര​​ള​​ത്തി​​െൻറ തീ​​ര​​ക്ക​​ട​​ലി​​ൽ 2012ൽ ​​ര​​ണ്ടു മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ വെ​​ടി​​വെ​​ച്ചു കൊ​​ന്ന കേ​​സി​ൽ ഇ​​റ്റാ​​ലി​​യ​​ൻ നാ​​വി​​ക​​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ​ കേ​സ്​ ഇ​​ന്ത്യ കൈ​​കാ​​ര്യം ചെ​​യ്​​​ത രീ​​തി രാജ്യാന്തര ട്രൈബ്യൂണൽ ശ​​രി​​വെ​​ക്കു​ക​യും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക്​ ധ​​ന​​സ​​ഹാ​​യ​​ത്തി​​ന്​ അ​​ർ​​ഹ​​ത​​യു​​ണ്ടെ​​ന്ന്​ വി​​ധി​​ക്കു​ക​യും ചെ​യ്​​ത സാ​ച​ര്യ​ത്തി​ലാ​ണി​ത്. രാജ്യാന്തര ട്രൈബ്യൂണൽ വി​ധി കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു. നാ​വി​ക​ർ​ക്ക്​ നി​യ​മ​പ​രി​ര​ക്ഷ​യു​ള്ള​തി​നാ​ൽ വി​ചാ​ര​ണ ചെ​യ്യാ​നാ​കി​ല്ലെ​ന്ന്​ ട്രൈബ്യൂണൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2012 ഫെ​​ബ്രു​​വ​​രി 15നാ​​ണ്​ എ​​ൻ​​റി​​ക ലെ​​ക്​​​സി എ​​ന്ന ഇ​​റ്റാ​​ലി​​യ​​ൻ എ​​ണ്ണ​​ക്ക​​പ്പ​​ലി​​ലെ നാ​​വി​​ക​​ർ, കൊ​​ല്ലം മൂ​​ദാ​​ക്ക​​ര സ്വ​​ദേ​​ശി ജ​​ല​​സ്​​​റ്റി​​ൻ, ക​​ന്യാ​​കു​​മാ​​രി സ്വ​​ദേ​​ശി അ​​ജീ​​ഷ്​ ബി​​ങ്കി എ​​ന്നീ  മീ​​ൻ​​പി​​ടി​​ത്ത​​ക്കാ​​രെ​ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.  സ​​മു​​ദ്ര നി​​യ​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ന്താ​​രാ​​ഷ്​​​ട്ര ഉ​​ട​​മ്പ​​ടി വ്യ​​വ​​സ്​​​ഥ​​ക​​ൾ​​ക്ക്​ അ​​നു​​സൃ​​ത​​മാ​​യി ഇ​​ന്ത്യ ഈ ​​കേ​​സ്​ കൈ​​കാ​​ര്യം ചെ​​യ്​​​ത​​തി​​നെ​​യാ​​ണ്​ രാജ്യാന്തര ട്രൈബ്യൂണൽ ശ​​രി​​വെ​​ച്ച​​ത്.  

കേ​ര​ള​ത്തി​​െൻറ വി​കാ​രം അ​റി​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ക​ട​ൽ​ക്കൊ​ല കേ​സി​ൽ കേ​ര​ള​ത്തി​​െൻറ വി​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​റി​നെ അ​റി​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നോ​ട് കേ​ര​ള​ത്തി​ന് യോ​ജി​പ്പി​ല്ല. കേ​സി​​െൻറ വി​ചാ​ര​ണ ഇ​വി​ടെ ന​ട​ത്താ​തി​രു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ന​ഷ്​​ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേന്ദ്രം പരാജയപ്പെട്ടു –രമേശ് 
ക​ട​ൽ​ക്കൊ​ല കേ​സി​ല്‍ പ്ര​തി​ക​ളാ​യ ഇ​റ്റാ​ലി​യ​ന്‍ നാവികരെ രാജ്യാന്തര ട്രൈബ്യൂണൽ മു​മ്പാ​കെ ശി​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​െ​ട്ട​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ന​ഷ്​​ട​പ​രി​ഹാ​രം മാ​ത്രം ന​ല്‍കി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്രം ന​ട​പ​ടി സ്വീ​ക​രി​ക്ക​​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേന്ദ്രം വീഴ്ച വരുത്തി –ഉമ്മന്‍ ചാണ്ടി
ര​ണ്ട് മ​ല​യാ​ളി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​ര്‍ വെ​ടി​െ​വ​ച്ചു​കൊ​ന്ന കേ​സി​ല്‍ രാജ്യാന്തര ട്രൈബ്യൂണൽ മു​മ്പാ​കെ യു.​ഡി.​എ​ഫ്​ സ​ര്‍ക്കാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കൊ​ല​ക്കു​റ്റം ഉ​ള്‍പ്പെ​ടെ​യു​ള്ള കേ​സി​​െൻറ നി​യ​മ​സാ​ധു​ത സ്ഥാ​പി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​വ​ലം ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ലൊ​തു​ങ്ങി​യ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്രം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​ം. കേ​ന്ദ്ര സ​ര്‍ക്കാ​റി​​െൻറ ഒ​ത്തു​ക​ളി​യും അ​നാ​സ്ഥ​യു​മാ​ണ്​ കേ​സ് അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ല്‍ എ​ത്തി​ച്ച​ത്- ഉ​മ്മ​ന്‍ ചാ​ണ്ടി ആ​രോപിച്ചു. 

വിധി ഇന്ത്യക്കേറ്റ തിരിച്ചടി –പ്രേമചന്ദ്രൻ
ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പെ​ർ​മ​ന​ൻ​റ് കോ​ർ​ട്ട് ഓ​ഫ് ആ​ർ​ബി​ട്രേ​ഷ​നി​ലെ വി​ധി നി​രാ​ശാ​ജ​ന​ക​വും ഇ​ന്ത്യ​ക്കേ​റ്റ തി​രി​ച്ച​ടി​യു​മാ​ണെ​ന്ന് എ​ൻ.​കെ. േപ്ര​മ​ച​ന്ദ്ര​ൻ എം.​പി. ഇ​ന്ത്യ​യു​ടെ സ​മു​ദ്ര​പ​രി​ധി​യി​ൽ ന​ട​ന്ന കൊ​ല​പാ​ത​കം വി​ചാ​ര​ണ ചെ​യ്യാ​ൻ രാ​ജ്യ​ത്തെ കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ൽ ഗൗ​ര​വ​ത​ര​മാ​ണ്​. സു​പ്രീം​കോ​ട​തി​യു​ടെ സോ​പാ​ധി​ക ജാ​മ്യ​ത്തി​ൽ പു​റ​ത്തു​നി​ൽ​ക്കു​ന്ന പ്ര​തി​ക​ളു​ടെ പേ​രി​ൽ ക്രി​മി​ന​ൽ നി​യ​മ​ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ കോ​ട​തി​ക​ൾ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്ന വി​ധി​യി​ലെ പ​രാ​മ​ർ​ശം ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. സ്വ​കാ​ര്യ ക​പ്പ​ൽ സു​ര​ക്ഷ​ക്കാ​യി ക​രാ​ർ വ്യ​വ​സ്​​ഥ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​റ്റാ​ലി​യ​ൻ നാ​വി​ക​രെ വെ​റു​തെ​വി​ടു​ന്ന​ത് പു​തി​യ കീ​ഴ്വ​ഴ​ക്കം സൃ​ഷ്​​ടി​ക്കും. അ​ന്താ​രാ​ഷ്​​ട്ര ട്രൈ​ബ്യൂ​ണ​ലി​ന് മു​ന്നി​ൽ കൊ​ല​പാ​ത​ക കേ​സ്​ വി​ചാ​ര​ണ ചെ​യ്യാ​നു​ള്ള ഇ​ന്ത്യ​ൻ കോ​ട​തി​ക​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്ത ഇ​റ്റ​ലി​യു​ടെ ന​ട​പ​ടി​യി​ൽ കേ​ന്ദ്രം ഉ​യ​ർ​ത്തി​യ വാ​ദ​മു​ഖ​ങ്ങ​ളു​ടെ വി​ശ​ദാം​ശം പു​റ​ത്തു​വി​ട​ണം- അ​ദ്ദേ​ഹം ആവശ്യപ്പെട്ട​ു.

Show Full Article
TAGS:Enrica Lexie case malayalam 
Next Story