Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നു പേർക്കു കൂടി...

മൂന്നു പേർക്കു കൂടി കോവിഡ്; ഇ​റ്റാ​ലി​യ​ൻ സ​ഞ്ചാ​രി​യു​ടെ ഭാ​ര്യ​ക്കും വൈ​റ​സ്​ ബാ​ധ

text_fields
bookmark_border
മൂന്നു പേർക്കു കൂടി കോവിഡ്; ഇ​റ്റാ​ലി​യ​ൻ സ​ഞ്ചാ​രി​യു​ടെ ഭാ​ര്യ​ക്കും വൈ​റ​സ്​ ബാ​ധ
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​മെ​ങ്ങും കോ​വി​ഡ്-19 മാ​ര​ക​ഭാ​വം കൈ​വ​രി​ക്കു​ന്ന​തി​നി​ടെ വൈ​റ​സ് ​വ്യാ​പ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലും അ​പ്ര​തീ​ക്ഷി​ത വ​ർ​ധ​ന. രാ​ജ്യ​ത്ത്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൂ​ന്നെ​ണ്ണ​മ​ട​ക്കം ആ​െ​ക ഏ​ഴു പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ, വൈ​റ​സ്​ ബാ​ധ​യേ​റ്റു​വെ​ന്ന ക​ടു​ത്ത സം​ശ​യ​ത്തി​ൽ ആ​ഗ്ര​യി​ൽ ആ​റു പേ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി.

തി​ങ്ക​ളാ​ഴ്​​ച രാ​ജ​സ്​​ഥാ​നി​ൽ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ക്ക​​പ്പെ​ട്ട ഇ​റ്റാ​ലി​യ​ൻ സ​ഞ്ചാ​രി​യു​ടെ ഭാ​ര്യ​ക്കാ​ണ്​​ ചൊ​വ്വാ​ഴ​്​​ച രോ​ഗം ഉ​റ​പ്പി​ച്ച​ത്. ഇ​തോ​ടെ​ ആ​കെ ഏ​ഴു കോ​വി​ഡ്​ കേ​സു​ക​ൾ​ക്കാ​ണ്​​ സ്​​ഥി​രീ​ക​ര​ണ​മാ​യ​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​മെ​ങ്ങും വി​വി​ധ ത​ല​ങ്ങ​ളി​ൽ അ​തി​ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്​​ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ണെ​ന്ന്​ തെ​ളി​യി​ക്കും​വി​ധം, ‘ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ’​ന്ന പ്ര​സ്​​താ​വ​ന​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ രം​ഗ​ത്തു​വ​ന്നു.

തി​ങ്ക​ളാ​ഴ്​​ച കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച ഡ​ൽ​ഹി സ്വ​ദേ​ശി​യു​ടെ കു​ട്ടി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ സം​ബ​ന്ധി​ച്ച ആ​റു പേ​രെ​യാ​ണ്​ സാ​മ്പി​ളു​ക​ളി​ൽ ‘നി​റ​യെ വൈ​റ​സു​ക​ളു​ള്ള​താ​യി’ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഐ​െ​സാ​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇതിനിടെ, ​കോ​വി​ഡ്​ വ്യാ​പ​ന​ത്തി​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ 25 വി​ഭാ​ഗം ഔ​ഷ​ധ​ച്ചേ​രു​വ​ക​ളു​ടെ ക​യ​റ്റു​മ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പാ​ര​സെ​റ്റ​മോ​ൾ, വി​റ്റ​മി​ൻ ബി ​വ​ൺ, വി​റ്റ​മി​ൻ ബി ​ടു​ അ​ട​ക്ക​മു​ള്ള ഔ​ഷ​ധ​ച്ചേ​രു​വ​ക​ളു​ടെ ക​യ​റ്റു​മ​തി​യി​ലാ​ണ്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്.

ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ ക​യ​റ്റു​മ​തി ചെ​യ്യ​ണ​മെ​ങ്കി​ൽ വി​ദേ​ശ വ്യാ​പാ​ര വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലി​​െൻറ പ്ര​ത്യേ​ക ലൈ​സ​ൻ​സ്​ ആ​വ​ശ്യ​​മാ​ണെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. നി​ല​വി​ൽ ചൈ​ന​യി​ൽ​നി​ന്ന​ട​ക്കം വ​ൻ​തോ​തി​ൽ ഔ​ഷ​ധ​ച്ചേ​രു​വ​ക​ൾ ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ.

കൊറോണ വൈറസ് ബാധ നേരിടാൻ മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാൻ സേനാ വിഭാഗങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. 2500 പേരെ പാർപ്പിക്കാൻ സൗകര്യമൊരുക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

അതിനിടെ, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 18ന് വിശാഖപട്ടണത്ത് നടത്താൻ തീരുമാനിച്ച മിലാൻ ബഹുമുഖമായ നാവികാഭ്യാസം മാറ്റിവെച്ചു. ഇന്ത്യൻ നാവികസേന ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ 40 രാജ്യങ്ങളിൽ നിന്നുള്ള നാവികസേനകൾ പങ്കെടുക്കേണ്ടതാണ്.

വി​​സ പി​​ൻ​​വ​​ലി​​ച്ചു; യാ​​ത്രാ മു​​ന്ന​​റി​​യി​​പ്പ്​
വൈ​​റ​​സ്​ വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ ഇ​​റാ​​ൻ, ഇ​​റ്റ​​ലി, ദ​​ക്ഷി​​ണ കൊ​​റി​​യ രാ​​ജ്യ​​ക്കാ​​ർ​​ക്ക്​ മാ​​ർ​​ച്ച്​ മൂ​​ന്നി​​നോ അ​​തി​​നു മു​േ​​മ്പാ അ​​നു​​വ​​ദി​​ച്ച സ​​ന്ദ​​ർ​​ശ​​ന വി​​സ ഇ​​ന്ത്യ പി​​ൻ​​വ​​ലി​​ച്ചു. ജ​​പ്പാ​​ൻ, ദ​​ക്ഷി​​ണ കൊ​​റി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്ക്​ അ​​നു​​വ​​ദി​​ച്ച ‘ത​​ൽ​​ക്ഷ​​ണ’ വി​​സ പി​​ൻ​​വ​​ലി​​ച്ച്​ കേ​​​ന്ദ്ര ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​വും ഉ​​ത്ത​​ര​​വി​​റ​​ക്കി.

ഇ​​തി​​നു പു​​റ​​മെ, ചൈ​​ന, ഇ​​റാ​​ൻ, ദ​​ക്ഷി​​ണ കൊ​​റി​​യ, ഇ​​റ്റ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള അ​​നി​​വാ​​ര്യ​​മ​​ല്ലാ​​ത്ത യാ​​ത്ര​​ക​​ൾ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം മു​​ന്ന​​റി​​യി​​പ്പ്​ പു​​റ​​പ്പെ​​ടു​​വി​​ച്ചു. കൂ​​ടാ​​തെ, വൈ​​റ​​സ്​ ബാ​​ധ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​ത മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യും മ​​ന്ത്രാ​​ല​​യം നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്തു​​ന്നു.

Show Full Article
TAGS:Coronavirus COVID-19 Italian Tourist india news malayalam news 
News Summary - Italian Tourist in Jaipur COVID-19 Positive -India News
Next Story