Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റാലിയൻ എംബസി ജീവനക്കാരിയുടെ ബാഗ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
robbery
cancel
Listen to this Article

ന്യൂഡൽഹി: ഇറ്റാലിയൻ എംബസിയിൽ ജോലി ചെയ്യുന്ന 54കാരിയായ കൗൺസിലറുടെ ഹാൻഡ്‌ബാഗ് മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. നരേന്ദർ എന്ന കാക്കെ (26), ആശിഷ് ബർവ (28) എന്നിവരെയാണ് ശനിയാഴ്ച ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ജീവനക്കാരിയുടെ മൊബൈൽ ഫോൺ പ്രതികളിൽ നിന്ന് കണ്ടെടുത്തു. കൂടാതെ, ആധാർ കാർഡ്, പാൻ കാർഡ്, ഔദ്യോഗിക തിരിച്ചറിയൽ രേഖ, രണ്ട് ഡെബിറ്റ് കാർഡുകൾ, ഒരു ജോടി സ്വർണക്കമ്മലും ഒരു സ്വർണ മോതിരവും ബാഗിൽ ഉണ്ടായിരുന്നു.

മാർച്ച് 30ന് ചാണക്യപുരിയിലെ ഓഫീസിൽ നിന്ന് നോയിഡയിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴാണ് മോഷണം നടന്നത്. ഏപ്രിൽ രണ്ടിനാണ് എംബസി ജീവനക്കാരി ലോധി റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നരേന്ദർ നിലവിൽ നാല് കേസുകളിൽ പ്രതിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Italian embassy staff robbed, 2 held
Next Story