Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിപിൻ റാവത്തിന്‍റെ...

ബിപിൻ റാവത്തിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച്​ ശിവസേന

text_fields
bookmark_border
ബിപിൻ റാവത്തിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച്​ ശിവസേന
cancel

ന്യൂഡൽഹി: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ ജനങ്ങളുടെ മനസ്സിൽ സംശയം ഉയർന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനക്കും പാക്കിസ്​താനുമെതിരായ രാജ്യത്തിന്‍റെ സൈനിക പ്രതികരണം രൂപപ്പെടുത്തുന്നതിൽ ജനറൽ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാജ്യസഭാംഗമായ റാവത്ത്​ പറഞ്ഞു.

'അതിനാൽ, ഇത്തരമൊരു അപകടം നടക്കുമ്പോൾ, അത് ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നു. സായുധ സേനയെ നവീകരിച്ചതായി ഭരണകൂടം അവകാശപ്പെടുന്നു. ഇത് എങ്ങനെ സംഭവിക്കും?'- അദ്ദേഹം ചോദിക്കുന്നു. ഈ അപകടത്തിൽ രാജ്യവും നേതൃത്വവും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്​. പ്രതിരോധ മന്ത്രിയോ പ്രധാനമന്ത്രിയോ എല്ലാ സംശയങ്ങളും ഇല്ലാതാക്കണമെന്നും സഞ്ജയ് ആവശ്യപ്പെട്ടു.

പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ജനറൽ റാവത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ശിവസേന നേതാവ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റ് 11 സായുധ സേനാംഗങ്ങളും ബുധനാഴ്ച തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റർ തകർന്നാണ്​ മരിച്ചത്​.

Show Full Article
TAGS:shiv senasanjay rautBipin Rawat
News Summary - "It Raises Doubts": Shiv Sena's Sanjay Raut Over Gen Bipin Rawat's Death
Next Story