Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right30 മണിക്കൂർ...

30 മണിക്കൂർ ചോദ്യംചെയ്യൽ; വിജയ്​​യുടെ വീട്ടിൽനിന്ന് ഉദ്യോഗസ്ഥർ മടങ്ങി

text_fields
bookmark_border
30 മണിക്കൂർ ചോദ്യംചെയ്യൽ; വിജയ്​​യുടെ വീട്ടിൽനിന്ന് ഉദ്യോഗസ്ഥർ മടങ്ങി
cancel

ചെന്നൈ: തമിഴ് നടൻ വിജയ്​​യുടെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ മടങ്ങി. 30 മണിക്കൂർ നേരത്തെ ചോദ ്യംചെയ്യലിനൊടുവിലാണ് സംഘം തിരിച്ചുപോയത്. ഭൂമി ഇടപാടിന്‍റെ രേഖകളും വിജയ്​​യുടെ ഭാര്യയുടെ പേരിലുള്ള രേഖകളും ഉ ദ്യോഗസ്ഥർ കൊണ്ടുപോയതായാണ് വിവരം. ക്രമക്കേട് സംശയിക്കുന്ന രേഖകളാണ് പിടിച്ചെടുത്തതെന്നും ഇവ പരിശോധിച്ച് തുടർനടപടി തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

വിജയ്​​യുടെ വീട്ടിലും സിനിമ നിർമാണ കമ്പനിയായ എ.ജി.എസിൻെറയും വിതരണ കമ്പനിയുടെയും സിനിമക്ക്​ വായ്​പ നൽക​ുന്ന അൻമ്പു ചെഴിയൻെറ കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥരുടെ റെയ്​ഡ്​ നടന്നിരുന്നു.​​ 38 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 77 കോടി രൂപ പിടിച്ചെടുത്തതായാണ് ആദായ നികുതി വകുപ്പ്​ പത്രക്കുറിപ്പിൽ അറിയിച്ചത്.

ചെന്നൈയിലെയും മധുരൈയിലെയും രഹസ്യ ​കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ്​ റെയ്​ഡ്​ നടത്തിയത്​. നിരവധി രേഖകളും കുറിപ്പുകളും ചെക്കുകളും കണ്ടെടുത്തിട്ടുണ്ട്​. റെയ്​ഡ്​ ഇപ്പോഴും തുടരുകയാണ്​. 'ബിഗിൽ' സിനിമയുടെ ചെലവും ലാഭവുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുധ്യമുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ റെയ്​ഡ്​. വിജയ്​ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കും അന്വേഷണത്തിൽ ഉൾപ്പെ​ട​ും. നടൻെറ ഭാര്യയെയും ചോദ്യം ചെയ്തതായാണ്​ വിവരം.

വിജയ്​ നായകനായ ബിഗിലിൻെറ നിർമാതാക്കളായ എ.ജി.എസ്​ സിനിമാസിന്​ വായ്​പ നൽകിയത്​ അൻമ്പു ചെഴിയനായിരുന്നു. സിനിമ നിർമാണത്തിന്​ വായ്​പ കൊടുക്കുന്നതിൽ ഏറെ കുപ്രസിദ്ധി നേടിയ ​വ്യക്​തിയാണ്​ അൻമ്പു ചെഴിയൻ. ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്​ഡ്​ നടത്തി​.

LATEST VIDEOS:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijayincome tax raidindia news
News Summary - IT raids superstar Vijay, ‘Bigil’ producer and financier, Rs 77 crore unaccounted cash found -india news
Next Story