തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായ നികുതി റെയ്ഡ്
text_fieldsചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തിരുപ്പൂരിൽ കമൽഹാസെൻറ മക്കൾ നീതിമയ്യം, ൈവക്കോയുടെ എം.ഡി.എം.കെ, ഡി.എം.കെ എന്നീ കക്ഷിനേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിെൻറ മിന്നൽപരിശോധന.
മക്കൾ നീതിമയ്യം ട്രഷറർ അനിത ശേഖറിെൻറ തിരുപ്പൂർ ലക്ഷ്മിനഗർ, ബ്രിഡ്ജ്വേ കോളനി എന്നിവിടങ്ങളിലെ 'അനിത ടെക്സ്കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ബുധനാഴ്ച വൈകീട്ട് മൂന്നു കാറുകളിലായി എത്തിയ ഉേദ്യാഗസ്ഥ സംഘമാണ് റെയ്ഡ് നടത്തുന്നത്.
ഇതേസമയം ധാരാപുരത്തിലെ എം.ഡി.എം.കെ തിരുപ്പൂർ ജില്ല ജോ. സെക്രട്ടറി കവിൻ നാഗരാജ്, ഡി.എം.കെ ടൗൺ സെക്രട്ടറി ധനശേഖർ എന്നിവരുടെ വീടുകളിലും െഎ.ടി അധികൃതർ പരിശോധന നടത്തി. നിരവധി രേഖകളും പണവും മറ്റും പിടിച്ചെടുത്തതായാണ് വിവരം.

