ഡി.എം.കെ സ്ഥാനാർഥിയുടെ വസതിയിലും സ്ഥാപനങ്ങളിലും െഎ.ടി റെയ്ഡ്
text_fieldsചെന്നൈ: തിരുവണ്ണാമലയിൽ മുതിർന്ന ഡി.എം.കെ നേതാവും മുൻമന്ത്രിയുമായ എ.വി. വേലുവിെൻറ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി ആദായനികുതി വകുപ്പിെൻറ മിന്നൽ പരിശോധന.
ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി ബുധനാഴ്ച രാത്രി തിരുവണ്ണാമലയിൽ എത്തിയിരുന്നു. വേലുവിെൻറ അരുണൈ എൻജിനീയറിങ് കോളജ് കാമ്പസിലുള്ള െഗസ്റ്റ്ഹൗസിലാണ് സ്റ്റാലിൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ എ.വി. വേലുവിനുവേണ്ടി സ്റ്റാലിൻ പ്രചാരണത്തിനായി കോളജിൽനിന്ന് പുറത്തുപോയി നിമിഷങ്ങൾക്കുള്ളിലാണ് വാഹനങ്ങളിൽ ഇരുപതോളം െഎ.ടി ഉദ്യോഗസ്ഥരുടെ സംഘമെത്തിയത്.
വേലുവിെൻറ ഉടമസ്ഥതയിലുള്ള രണ്ട് എൻജിനീയറിങ് കോളജുകളും രണ്ട് ആർട്സ് കോളജുകളും ഉൾപ്പെടെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിനറൽ വാട്ടർ കമ്പനി ഒാഫിസും ചെന്നൈ ആഴ്വാർപേട്ടയിലെ വസതിയും ഉൾപ്പെടെ പത്തിലധികം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

