ഐ.ടി മാനേജർ ഇപ്പോൾ ഓട്ടോ ഡ്രൈവർ; പ്രതിമാസം 60000 രൂപ വരെ സമ്പാദ്യം
text_fieldsമാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ മികച്ച വരുമാനമുള്ള ഐ.ടി ജോലികൾ ഉപേക്ഷിച്ച് മറ്റു പല ജോലികളിലേക്കും നീങ്ങുന്ന യുവത്വം കൂടിവരികയാണ്. ഇത്തരത്തിൽ തന്‍റെ സമ്മർദ്ദം നിറഞ്ഞ ഐ.ടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ ഒരു യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.
ജോലിയും വ്യക്തിജീവിതവും തമ്മിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കാതെ വന്നതോടെയാണ് സമ്മർദ്ദം നിറഞ്ഞ ഐ.ടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായത്. തന്‍റെ തീരുമാനം തുടക്കത്തിൽ പലരെയും അലോസരപ്പെടുത്തുകയും അത്ഭുതം ഉളവാക്കുകയും ചെയ്തു. എന്നാൽ ഷെഡ്യൂൾഡായ തൊഴിലിടത്തിലെ സമ്മർദ്ദം നിറഞ്ഞ അവസ്ഥയിൽ നിന്നും ഏറെ മാറ്റം നിറഞ്ഞതാണ് പുതിയ തൊഴിലിടമെന്നും യുവതി വ്യക്തമാക്കി.
ഒമ്പത് വർഷം നീണ്ട ഐ.ടി ജോലിയാണ് സമ്മർദ്ദവും ടെൻഷനും പ്രഷറും കാരണം യുവതി ഉപേക്ഷിച്ചത്. ഇപ്പോൾ പ്രതിമാസം 60000 രൂപയാണ് സമ്പാദിക്കുന്നത്. പണം മാത്രമല്ല പുതിയ തൊഴിൽ മാനസിക സമ്മർദ്ദം കുറക്കുകയും സന്തോഷം നൽകുകയും ചെയ്യുന്നുണ്ടെന്നും യുവതി പറഞ്ഞു. മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാൻ വമ്പൻ ശമ്പളങ്ങളുള്ള വൈറ്റ് കോളർ ജോലികൾ ഉപേക്ഷിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

