Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാറിനുള്ളിൽ മാസ്ക്​...

കാറിനുള്ളിൽ മാസ്ക്​ നിർബന്ധമാക്കുന്നത്​ അസംബന്ധമെന്ന്​ ഹൈകോടതി

text_fields
bookmark_border
കാറിനുള്ളിൽ മാസ്ക്​ നിർബന്ധമാക്കുന്നത്​ അസംബന്ധമെന്ന്​ ഹൈകോടതി
cancel

ന്യൂഡല്‍ഹി: കാറിനുള്ളിൽ ഒറ്റക്ക് യാത്രചെയ്യുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാർ നിര്‍ബന്ധം പിടിക്കുന്നത് അസംബന്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഈ നിയമം ഇപ്പോഴും നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് മനസിലാകുന്നില്ലെന്നും സ്വന്തം കാറിലിരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് പറയുന്നത് തീർത്തും അസംബന്ധമാണെന്നും ഡൽഹി ഹൈകോടതി പറഞ്ഞു. ജസ്റ്റിസ് വിപിന്‍ സങ്കിയും ജസ്റ്റിസ് ജസ്മീത് സിങ്ങും അടങ്ങുന്ന ബെഞ്ചാണ് സർക്കാറിനെതിരെ പരാമർശങ്ങൾ ഉന്നയിച്ചത്.

ദയവായി നിർദേശങ്ങൾ സ്വീകരിക്കുക. എന്തുകൊണ്ടാണ്​ ഈ ഉത്തരവ്​ ഇപ്പോഴും നിലനിൽക്കുന്നത്​ ?. യഥാർഥത്തിൽ അത്​ അസംബന്ധമാണ്​. നിങ്ങൾ നിങ്ങളുടെ സ്വന്തം കാറിലാണ്​ ഇരിക്കുന്നത്​, നിങ്ങൾ മാസ്ക്​ ധരിക്കേണ്ടതുണ്ടോയെന്ന്​ കോടതി ചോദിച്ചു.ഡൽഹിയിലെ കോവിഡ്​ വ്യാപനത്തെ സംബന്ധിച്ച കേസ്​ പരിഗണിക്കു​മ്പോൾ സർക്കാറിന്​ വേണ്ടി ഹാജരായ അഭിഭാഷകൻ രാഹുൽ മെഹ്​റ നടത്തിയ പരാമർശങ്ങളെ തുടർന്നാണ്​ ഡൽഹി ഹൈകോടതിയിൽ നിന്നും നിർണായക നിരീക്ഷണങ്ങളുണ്ടായത്​.

എന്നാൽ, ഇക്കാര്യത്തിൽ വാഹനത്തിൽ ഒറ്റക്ക്​ സഞ്ചരിക്കുമ്പോൾ മാസ്ക്​ ധരിക്കണമെന്ന ഡൽഹി സർക്കാർ തീരുമാനത്തിൽ ഇടപെടാൻ​ ഹൈകോടതി സിംഗിൾ ബെഞ്ച്​ വിസമ്മതിച്ചുവെന്ന കാര്യം ഡൽഹി സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോവിഡിൽ അന്നത്തെ സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്​. ഇക്കാര്യത്തിൽ കോടതിക്ക്​ ഇടപെടാവുന്നതാണെന്നും സർക്കാറിനെ പ്രതിനിധീകരിച്ച അഡ്വക്കറ്റ്​ രാഹുൽ മെഹ്​റ പറഞ്ഞു.

ആളുകൾ തനിച്ചായിരിക്കുമ്പോൾ കാറിൽ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും ആരോഗ്യം സംസ്ഥാന വിഷയമാണെന്നും ഡൽഹി സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു.

കാറിനുള്ളിൽ സഞ്ചരിക്കുമ്പോൾ മാസ്ക്​ ധരിക്കണമെന്ന ഉത്തരവിനെതിരെ നാല്​ അഭിഭാഷകരാണ്​ കഴിഞ്ഞ വർഷം ഡൽഹി ഹൈകോടതിയെ സമീപിച്ചത്​. എന്നാൽ, കോവിഡ്​ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക്​ നിർബന്ധമാണെന്ന്​ വ്യക്​തമാക്കി ഡൽഹി ഹൈകോടതി സിംഗിൾ ബെഞ്ച്​ ഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi highcourtmask
News Summary - It Is Absurd': Delhi High Court Asks Govt To Reconsider Order Mandating Face Masks Inside Private Vehicles
Next Story