തെരഞ്ഞെടുപ്പ് കാലത്ത് ചന്ദ്രശേഖരറാവു ഗവൺമെന്റ് തെലങ്കാനയിൽ 600 പേരുടെ ഫോൺകോൾ ചോർത്തിയതായി കണ്ടെത്തൽ
text_fieldsBRS
ഹൈദരാബാദ്: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തെലങ്കാന ഗവൺമെന്റിന്റെ സ്പെഷൽ ഓപ്പറേഷൻ ടീം (എസ്.ഒ.ടി) 600 പ്രമുഖ വ്യക്തികളുടെ ഫോൺകോൾ ചോർത്തിയിരുന്നതായി കണ്ടെത്തൽ. ഹൈദരാബാദ് പൊലീസ് ഒരു വർഷം കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ കണ്ടെത്തൽ നടത്തിയത്. ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിൽ ഭാരത് രാഷ്ട്രീയ സമിതി ഭരിക്കുന്ന കാലത്ത് കോൺഗ്രസും ബി.ജെ.പിയും ആയിരുന്നു പ്രതിപക്ഷ പാർട്ടികൾ.
നവംബർ 16 നും30 നും ഇടയിലായിരുന്നു ഫോൺ ചോർത്തൽ. തെരഞ്ഞെടുപ്പ് 30 നായിരുന്നു. രാഷ്ട്രീയ നേതാക്കൾ, പൊതുപ്രവർത്തകർ, തെരഞ്ഞെടുപ്പ് വിലയിരുത്തുന്നവർ, പത്രപ്രവർത്തകർ, പാർട്ടി പ്രവർത്തകർ, വ്യവസായികൾ എന്നിവരൊക്കെ ഇതിൽ വരും. പലരുടെയും ബന്ധുക്കളുടെയും ഭാര്യമാരുടെയും ഡ്രൈവർമാരുടെയും വരെ ഫോണുകൾ ചോർത്തിയിട്ടുണ്ട്. ഏതാണ്ടെല്ലാവരും പ്രതിപക്ഷ പാർട്ടി നേതാക്കളാണ്.
2024ൽ ഡിഎസ്.പി പ്രണീത് റാവു വിവരങ്ങൾ ശേഖരിക്കാനായി അനധികൃത മാർഗം സ്വീകരിക്കുന്നതായി ആരോപിച്ച് അഡീഷണൽ എസ്.പി പൊലീസിൽ പരാതി നൽകിയതോടെയാണ് ഫോൺ ചേർത്തലിന്റെ ചുരുളഴിയുന്നത്. തുടർന്ന് പഞ്ചഗുട്ട പൊലീസ് മുൻ എസ്.ഐ.ബി ചീഫ് ടി. പ്രഭാകരറാവു ഉൾപ്പെടെ ആറു പേരെ പ്രതിയാക്കി കേസെടുത്തു. ഇതിൽ പ്രഭാകരറാവുവിന് സുപ്രീം കോടതിയിൽ നിന്ന് മുൻകൂൾ ജാമ്യം ലഭിക്കുകുയം മറ്റുള്ളവർ പിടിയിലാവുകയുമായിരുന്നു. എന്നാൽ മുൻ എസ്.ഐ.ബി ചീഫിനെ പലവട്ടം ചോദ്യം ചെയ്തിരുന്നു.
അതേസമയം കോൺഗ്രസ് നയിക്കുന്ന രേവന്ദ് റെഡ്ഡി ഗവൺമെന്റ് ഫോൺ ടാപ്പിങ് എന്ന ആരോപണം തങ്ങൾക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുയാണെന്ന് ബി.ആർ.എസ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

