സിഗരറ്റ് നൽകിയില്ല; ബംഗളൂരുവിൽ ഐ.ടി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി
text_fieldsബംഗളൂരു: ബംഗളൂരുവിൽ സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഐ.ടി ജീവനക്കാരനെ കൊലപ്പെടുത്തി. കനകപുരയിലെ വസന്തപുര ക്രോസിൽ വെച്ചാണ് സംഭവം. വജരഹള്ളി സ്വദേശി സഞ്ജയ് ആണ് മരിച്ചത്. സഞ്ജയും സുഹൃത്തും രാത്രി ഷിഫ്റ്റിനിടെ ചായ കുടിക്കാനായി ഇറങ്ങിയ സമയത്താണ് സംഭവം.
കാറിലെത്തിയ യുവാവ് ഇവരോട് സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാൽ ആവശ്യമുണ്ടെങ്കിൽ സ്വന്തമായി വാങ്ങാൻ ആവശ്യപ്പെട്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.അതിനെ തുടർന്ന് വാക്ക് തർക്കമുണ്ടായി. സംഭവസ്ഥലത്ത് നിന്ന് സഞ്ജയും സുഹൃത്തും പോകുന്നതിനിടെ പ്രതിയായ യുവാവ് വാഹനത്തിൽ പിന്തുടരുകയും അവരുടെ വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ ഇരുവരും സഞ്ചരിച്ച ബൈക്ക് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ സഞ്ജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം സഞ്ജയ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

