Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.ടി നിയമഭേദഗതി...

ഐ.ടി നിയമഭേദഗതി സ്വതന്ത്ര പത്രപ്രവർത്തനത്തിന് തിരിച്ചടി -അസദുദ്ദീൻ ഉവൈസി

text_fields
bookmark_border
ഐ.ടി നിയമഭേദഗതി സ്വതന്ത്ര പത്രപ്രവർത്തനത്തിന് തിരിച്ചടി -അസദുദ്ദീൻ ഉവൈസി
cancel

ഹൈദരാബാദ്: കേന്ദ്ര സർക്കാരിന്റെ പുതിയ ഐ.ടി നിയമഭേദഗതികൾ രാജ്യത്തെ സ്വതന്ത്ര പത്രപ്രവർത്തനത്തിന് അന്ത്യം കുറിക്കുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ ഉള്ളടക്കം നിരോധിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ നീക്കമെന്നും ഇത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.


സ്വതന്ത്ര മാധ്യമപ്രവർത്തനത്തോട് സർക്കാരിന് വലിയ 'അലർജി'യാണെന്നതിന്റെ തെളിവാണ് കരട് നിയമമെന്ന് ഉവൈസി എക്സിൽ കുറിച്ചു. സാധാരണക്കാരെ ബാധിക്കുന്നതും മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും അവഗണിക്കുന്നതുമായ വാർത്തകൾ ജനങ്ങളിലെത്തുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിലൂടെയാണ്. വ്യാജവാർത്താ നിർമ്മാണങ്ങളെ (ടൂൾകിറ്റ്) കുറിച്ച് ജനങ്ങൾ അറിയുന്നത് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പൊതുജനങ്ങളുടെ വിവരങ്ങൾ അറിയാനുള്ള അവകാശത്തെ ഭേദഗതികൾ ഇല്ലാതാക്കുമെന്നും സുപ്രീം കോടതിയുടെ ശ്രേയ സിംഗാൾ വിധി ലംഘിക്കുന്നതും കോടതികളുടെ സ്റ്റേ ഉത്തരവുകളെ മറികടക്കുന്നതുമാണ് ഈ നീക്കമെന്നും ഉവൈസി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press freedomit acttwitterAsaduddin Owasi
News Summary - IT Act Amendment a setback for free journalism - Asaduddin Owaisi
Next Story