Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൻവാർ തീർഥയാത്ര:...

കൻവാർ തീർഥയാത്ര: യു.പിയി​െല ഗ്രാമത്തിൽ നിന്നും 70 മുസ്​ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു 

text_fields
bookmark_border
കൻവാർ തീർഥയാത്ര: യു.പിയി​െല ഗ്രാമത്തിൽ നിന്നും 70 മുസ്​ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു 
cancel

ലക്​നോ: കൻവാർ തീർഥ യാത്രയുടെ ഭാഗമായി ഉത്തർപ്രദേശ്​ ബറേലി ജില്ലയിലെ ഖൈലാം ഗ്രാമത്തിൽ നിന്നും മുസ്​ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു. 
കൻവാർ തീർഥയാത്രാ സംഘം കടന്നുപോകുന്ന ഗ്രാമത്തിൽ നിന്നും 70 മുസ്​ലിം കുടുംബങ്ങളെയാണ്​ ഒഴിപ്പിച്ചത്​. പൊലീസ്​ വകുപ്പാണ്​ ഒഴിഞ്ഞുപോകുന്നതിനുള്ള ചുവപ്പുകാർഡ്​ നൽകിയത്​. പ്രദേശത്തുള്ള ഏതാനും ഹിന്ദു കുടുംബങ്ങൾക്കും ​ചുവപ്പുകാർഡ്​ നൽകിയിട്ടുണ്ട്​. അഞ്ചു ലക്ഷം രുപ നൽകികൊണ്ട​ുള്ള താൽക്കാലിക ബോണ്ടിൽ ഒപ്പുവെപ്പിച്ചാണ്​ ഇവരെ ഒഴിപ്പിച്ചിരിക്കുന്നത്​. 

കൻവാർ യാത്രക്കിടെ പ്രശ്​നമുണ്ടാകാൻ സാധ്യതയുണ്ടെന്ന്​​ രഹസ്യാന്വേഷണ റിപ്പോർട്ട്​ ലഭിച്ചിട്ടുണ്ടെന്നും തീർഥാടക സംഘം കടന്നുപോകു​േമ്പാൾ ഏതെങ്കിലും തരത്തിലുള്ള പ്രശ്​നമുണ്ടായാൽ പ്രദേശവാസികളെ കുറ്റക്കാരായി കണക്കാക്കുമെന്നും നോട്ടീസിൽ പറയുന്നു. 

സംഭവം വിവാദമായതോടെ പൊലീസ്​ നിലപാട്​ മാറ്റി. തീർഥാടകർ പ്രശ്​നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന്​ കരുതിയാണ്​ ഒഴിഞ്ഞുപോകുന്നതിനുള്ള നോട്ടീസ്​ നൽകിയതെന്നാണ്​ പൊലീസി​​​െൻറ പുതിയ വിശദീകരണം. കുടുംബങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ്​ തീരുമാനമെന്നും പൊലീസ്​ പറയുന്നു. കഴിഞ്ഞ വർഷം ഇതേപ്രദേശത്തു കൂടി കൻവാരിയൻ യാത്ര കടന്നുപോയപ്പോഴുണ്ടായ സംഘർഷത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക്​ പരിക്കേറ്റിരുന്നു. 

ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തൻമാരുടെ കാൽനട യാത്രയാണ്​ ഇത്​. കൻവാരിയൻമാർ പൊലീസ്​ വാഹനമുൾപ്പെടെ അടിച്ചു തകർക്കുന്നതും മറ്റ്​ അക്രമസംഭവങ്ങൾ നടത്തുന്നതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഉത്തർപ്രദേശ്​ പൊലീസ്​ മേധാവികൾ ഹെലികോപ്​ടറിൽ ഇരുന്ന്​ റോസാപുഷ്​പങ്ങൾ വിതറി കൻവാർ തീർത്ഥാടകരെ സ്വാഗതം ചെയ്​തതും വിവാദത്തിലായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeUP villageRed CardKanwar YatraMuslim Familie
News Summary - Issued ‘Red Cards’ by Police Ahead of Kanwar Yatra, 70 Muslim Families Leave UP Village- India news
Next Story