Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹിരാകാശത്ത് ജീവിതം തളിർക്കുന്നു!; പയർ വിത്തുകൾ മുളപ്പിച്ചു, നേട്ടം നാലു ദിവസം കൊണ്ടെന്ന് ഐ.എസ്.ആർ.ഒ

text_fields
bookmark_border
സ്പെ​യ്ഡെ​ക്സിലെ പോയെം4ന്‍റെ റോബോട്ടിക് കൈയും പ്രവർത്തിപ്പിച്ചു
sprouted cowpea seeds in space
cancel

ബംഗളൂരു: ബഹിരാകാശത്ത് സുപ്രധാന ചുവടുവെപ്പുകളുമായി ഐ.എസ്.ആർ.ഒയുടെ പോയെം-4 ദൗത്യം. പോയെം (പി.എസ്.എൽ.വി-സി ഓർബിറ്റൽ എക്സിപിരിമെന്‍റ് മോഡ്യൂൾ) പേലോഡിൽ ബഹിരാകാശത്തേക്ക് അയച്ച പയർ വിത്തുകൾ മുളപ്പിച്ചു. താപനിലയും മറ്റും നിയന്ത്രിച്ച ക്രോപ്സ് പേലോഡിലെ ബോക്സിൽ എട്ട് വെള്ള പയർ വിത്തുകളാണ് ഉണ്ടായിരുന്നത്.

മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങളിൽ സസ്യം വള‍ർത്തുന്നത് സംബന്ധിച്ച കോംപാക്ട് റിസർവ് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാന്‍റ് സ്റ്റഡീസ് (CROPS) ഉപയോഗപ്പെടുത്തിയാണ് പോയെം വിക്ഷേപിച്ച് നാലു ദിവസത്തിനകം വിത്തുകൾ മുളപ്പിച്ചത്. ഡിസംബർ 30ന് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി-സി60 റോക്കറ്റിൽ വിക്ഷേപിച്ച സ്പെ​യ്ഡെ​ക്സിലാണ് പോയെം ഘടിപ്പിച്ചത്.

മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തിൽ വിത്ത് മുളക്കുന്നതും സസ്യത്തിന്‍റെ അതിജീവനവും സംബന്ധിച്ച ഗവേഷണങ്ങൾക്കുള്ള ക്രോപ്സ് പേലോഡ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) ആണ് വികസിപ്പിച്ചത്. സസ്യത്തിന്‍റെ വളർച്ച നിരീക്ഷിക്കാനുള്ള ഹൈഡെഫിനിഷൻ കാമറകൾ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ് ലെവലുകൾ അറിയാനുള്ള സെൻസറുകൾ, ഹ്യുമിഡിറ്റി ഡിറ്റക്ടറുകൾ, താപനില നിരീക്ഷിക്കുന്ന സംവിധാനം, മണ്ണിന്‍റെ നനവ് അളക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ പേലോഡിൽ സജ്ജീകരിച്ചിരുന്നു.

അതിനിടെ, പോയെം-4ൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് കൈ വിജയകരമായി പ്രവ‍ർത്തിപ്പിച്ചു. ഐ.എസ്.ആർ.ഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ.ഐ.എസ്‍.യു) വികസിപ്പിച്ച റീലൊക്കേറ്റബ്ൾ റോബോട്ടിക് മാനിപുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (RRM-TD) എന്ന വാക്കിങ് റോബോട്ടിക് ആം ആണ് പ്രവർത്തിപ്പിച്ചത്. പോയം-4ന്‍റെ പ്ലാറ്റ്ഫോമിൽ നിന്ന് നാല് ജോയിന്‍റുകൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.

ഇതിന് പുറമെ, സ്പെ​യ്ഡെ​ക്സിൽ ഘടിപ്പിച്ച കാമറ പകർത്തിയ സെൽഫി ദൃശ്യങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ജനുവരി രണ്ടിന് പകർത്തിയ ദൃശ്യങ്ങളാണ് കാമറ പകർത്തിയത്. ബഹിരാകാശത്ത് പയർ വിത്തുകൾ മുളപ്പിച്ചതും റോബോട്ടിക് കൈ പ്രവർത്തിപ്പിച്ചതും വലിയ നാഴികക്കല്ലാണെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി.

2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​യെ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടാ​യാണ് ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചത്. 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ളാണ് സ്പെ​യ്ഡെ​ക്സിൽ ഉള്ളത്. കൂ​ടാ​തെ 24 പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ള്‍ കൂ​ടി ദൗ​ത്യ​ത്തി​ലു​ണ്ട്. റോ​ക്ക​റ്റി​ന്‍റെ മു​ക​ള്‍ഭാ​ഗ​ത്തു​ള്ള ഓ​ര്‍ബി​റ്റ​ല്‍ എ​ക്‌​സ്പെ​രി​മെ​ന്റ​ല്‍ മൊ​ഡ്യൂ​ളി​ലാ​ണ് (POEM) ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഭൂ​മി​യെ ​ചു​റ്റു​ക.

ബ​ഹി​രാ​കാ​ശ​ത്ത് വേ​ർ​പെ​ട്ട ര​ണ്ടു പേ​ട​ക​ങ്ങ​ളും ഒ​ന്നാ​യി ചേ​രു​ന്ന സ്പേസ് ഡോ​ക്കി​ങ് ജ​നു​വ​രി ഏ​ഴി​ന് പൂ​ർ​ത്തി​യാ​ക്കും. ഭൂ​മി​യി​ല്‍ നി​ന്ന് 470 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഉള്ളത്. ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ത​മ്മി​ല്‍ 20 കി​ലോ​മീ​റ്റ​റോ​ളം അ​ക​ല​മാ​ണ് തു​ട​ക്ക​ത്തി​ലു​ണ്ടാ​വു​ക. ഭൂ​മി​യെ ചു​റ്റു​ന്ന​തി​നി​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​ ത​മ്മി​ൽ അ​ക​ലം കു​റ​ച്ചു​കൊ​ണ്ടു ​വ​ന്ന​ശേ​ഷം ര​ണ്ടും കൂ​ട്ടി​യോ​ജി​പ്പി​ക്കും (ഡോ​ക്കി​ങ്). ഊ​ര്‍ജ​വും വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ച് ഒ​രൊ​റ്റ​ പേ​ട​കം ​പോ​ലെ പ്ര​വ​ര്‍ത്തി​ച്ച​ ശേ​ഷം അ​വ​യെ വേ​ര്‍പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​യ അ​ണ്‍ഡോ​ക്കി​ങ് ന​ട​ത്തും. ഇ​തി​നു​ശേ​ഷം ര​ണ്ടു വ്യ​ത്യ​സ്ത ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യി ഇ​വ ര​ണ്ടു​ വ​ര്‍ഷ​ത്തോ​ളം പ്ര​വ​ര്‍ത്തി​ക്കും.

ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ബ​ഹി​രാ​കാ​ശ​ത്തു​വെ​ച്ച് ഡോ​ക്കി​ങ് പ​രീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ല്‍ യു.​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ്‌​പെ​യ്സ് ഡോ​ക്കി​ങ് ന​ട​പ്പാ​ക്കി​യ​ത്. പ​ല​ത​വ​ണ വി​ക്ഷേ​പി​ച്ച വ്യ​ത്യ​സ്ത ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യം നി​ര്‍മി​ച്ച​ത് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ​യാ​ണ്.

ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​മാ​യ ചാ​ന്ദ്ര​യാ​ന്റെ അ​ടു​ത്ത​ഘ​ട്ട​ത്തി​നും മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഗ​ഗ​ന്‍യാ​നി​നും സ്‌​പെ​യ്സ് ഡോ​ക്കി​ങ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ന്‍ എ​ന്ന​ പേ​രി​ല്‍ ഇ​ന്ത്യ വി​ഭാ​വ​നം ​ചെ​യ്യു​ന്ന ബ​ഹി​രാ​കാ​ശ​നി​ല​യ​വും ഇ​തു​പോ​ലെ വ്യ​ത്യ​സ്ത പേ​ട​ക​ങ്ങ​ള്‍ ഒ​രു​മി​ച്ചു ചേ​ര്‍ത്തു​ കൊ​ണ്ടാ​വും നി​ര്‍മി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ISRO's POEM-4 successfully sprouted cowpea seeds in 4 days
Next Story