Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗഗൻയാൻ: പരീക്ഷണ...

ഗഗൻയാൻ: പരീക്ഷണ വിക്ഷേപണം അവസാന നിമിഷം നിർത്തിവെച്ചു; വിക്ഷേപണം ഉടനെന്ന് ഐ.എസ്.ആർ.ഒ

text_fields
bookmark_border
ഗഗൻയാൻ: പരീക്ഷണ വിക്ഷേപണം അവസാന നിമിഷം നിർത്തിവെച്ചു; വിക്ഷേപണം ഉടനെന്ന് ഐ.എസ്.ആർ.ഒ
cancel

ബംഗളൂരു: മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാഗമായി നടത്തുന്ന ആദ്യ പരീക്ഷണം അവസാന നിമിഷം നിർത്തിവെച്ചു. വിക്ഷേപണം നിശ്ചയിച്ചിരുന്ന സമയത്തിന് അഞ്ച് സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത് നിർത്തിവെച്ചത്. നേരത്തെ മോശം കാലാവസ്ഥ മൂലം വിക്ഷേപണം രാവിലെ എട്ട് മണിയിൽ നിന്ന് എട്ടരയിലേക്കും പിന്നീട് 8:45ലേക്കും മാറ്റിയിരുന്നു. അതേസമയം, വിക്ഷേപണം ഇന്ന് തന്നെ നടക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. തകരാർ പരിഹരിച്ചുവെന്നും ഇന്ന് രാവിലെ 10 മണിക്ക് വിക്ഷേപണമുണ്ടാവുമെന്നാണ് ഐ.എസ്.ആർ.ഒ അറിയിച്ചിരിക്കുന്നത്.

വിക്ഷേപണം നിർത്തിവെച്ചതിന് പിന്നാലെ ​വിശദീകരണവുമായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് രംഗത്തെത്തി. ഗഗൻയാന്റെ പരീക്ഷണവിക്ഷേപണം ഇന്നുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻജിനിന്റെ ജ്വലനം സാധാരണരീതിയിലായിരുന്നില്ല. എന്ത് പിഴവാണ് ഉണ്ടായതെന്ന് കണ്ടെത്തും. വൈകാതെ വിക്ഷേപണവുമായി തിരിച്ചെത്തും. വിക്ഷേപണവാഹനം സുരക്ഷിതമാണെന്നും എസ്.സോമനാഥ് കൂട്ടിച്ചേർത്തു.

ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഗഗൻയാൻ ദൗ​ത്യം റ​ദ്ദാ​ക്കേ​ണ്ടി​ വ​ന്നാ​ൽ യാ​ത്രി​ക​രെ സു​ര​ക്ഷി​ത​രാ​യി തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​വി​ക്ഷേ​പ​ണ​മാ​ണ് ഇന്ന് നടത്താനിരുന്നത്. ഇ​തി​നാ​യു​ള്ള ക്രൂ ​മൊ​ഡ്യൂ​ൾ ക​ഴി​ഞ്ഞ ദി​വ​സം വി​ക്ഷേ​പ​ണ​വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്നു. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ക്രൂ ​എ​സ്കേ​പ് സി​സ്റ്റം (സി.​ഇ.​എ​സ്) പ​രീ​ക്ഷി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

റോ​ക്ക​റ്റി​ന്റെ വേ​ഗം ശ​ബ്ദ​ത്തി​ന്റെ വേ​ഗ​ത്തി​ന് തു​ല്യ​മാ​കു​ന്ന സ​മ​യ​ത്ത് പ​രാ​ജ​യം സം​ഭ​വി​ച്ചാ​ൽ യാ​ത്ര​ക്കാ​രെ എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്നാ​ണ് പ​രീ​ക്ഷ​ണം. ഇ​തി​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സിം​ഗി​ൾ സ്റ്റേ​ജ് ലി​ക്വി​ഡ് റോ​ക്ക​റ്റാ​ണ് ടി.​വി.​ഡി1. ഇ​തി​ൽ ക്രൂ ​മൊ​ഡ്യൂ​ൾ (സി.​എം), ക്രൂ ​എ​സ്കേ​പ് സി​സ്റ്റം (സി.​ഇ.​എ​സ്) എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ. യ​ഥാ​ർ​ഥ മൊ​ഡ്യൂ​ളി​ന്റെ അ​തേ സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​ണ് പ​രീ​ക്ഷ​ണ​ത്തി​നു​ള്ള​തും. നി​ശ്ചി​ത ഉ​യ​ര​ത്തി​ൽ​നി​ന്ന് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പ​തി​ക്കു​ന്ന പേ​ട​കം ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​ ക​ര​യി​ലെ​ത്തി​ക്കാനാണ് നിശ്ചയിച്ചിരുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroGaganyaan
News Summary - ISRO's first test flight launch aborted today, vehicle safe
Next Story