Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരിത്രം തിരുത്തി...

ചരിത്രം തിരുത്തി ഐ.എസ്.ആർ.ഒ: പി‌.എസ്‌.എൽ.‌വി-സി 51 വിക്ഷേപിച്ചു

text_fields
bookmark_border
Isro
cancel

ബംഗളുരു: ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചു. പി‌.എസ്‌.എൽ.‌വി-സി 51 റോക്കറ്റിൽ ബ്രസീല്‍ തദ്ദേശിയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം ആമസോണിയ-1 നൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. രാവിലെ 10.24 നായിരുന്നു വിക്ഷേപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും ആമസോണിയ 1 നൊപ്പം ബഹിരാകാശത്തെത്തും.ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ.ശിവൻ, ശാസ്ത്ര സെക്രട്ടറി ഡോ. ആർ.ഉമാ മഹേശ്വരൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്‍റെ പാനലിൽ രേഖപ്പെടുത്തിയിട്ടുണ്ട്​.

2021 ലെ ഐ.എസ്.ആർ.ഒയുടെ ആദ്യ ദൗത്യമാണിത്​. ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് ആ​മസോണിയ 1 ന്‍റെ പ്രധാന ദൗത്യം. 637 കിലോഗ്രാമാണ് ആമസോണിയയുടെ​ ഭാരം. ഇതോടെ പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ബഹിരാകാശ ഗവേഷണ ഏജന്‍സികളു​ടെ ഗണത്തിലേക്ക് ഐ.എസ്​.ആർ.ഒ എത്തും.പി.എസ്.എൽ.വി.യുടെ 53-ാമത് ദൗത്യമാണിത്. ഇന്ത്യയിൽനിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്‍റെ ആദ്യ ഉപഗ്രഹമാണ് ആമസോണിയ -1.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrazilIsroamazonia-1
News Summary - Isro to launch Amazonia-1
Next Story