Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാണാതായ വിമാനം...

കാണാതായ വിമാനം കണ്ടെത്താൻ ഉപഗ്രഹ​ സേവനം ഉപയോഗപ്പെടുത്തും

text_fields
bookmark_border
An-32-Aircraft
cancel

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വെച്ച്​ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ യാത്രാവിമാനം കണ്ടെത്താൻ രാജ്യത്തി​​െൻറ സൈ നിക, ഉപഗ്രഹ​ സേവനങ്ങൾ ഉപയോഗപ്പെടുത്തും. ഐ.എസ്​.ആർ.ഒ അവരുടെ റിസാറ്റ്​ സീരീസിലുള്ള റഡാർ ഇമേജിങ്​ സാറ്റലൈറ്റി​​െൻറ സേവനം തെരച്ചിലിനായി ഉപയോഗ​ിക്കും​. വടക്ക്​ കിഴക്കൻ ഭാഗങ്ങളിലുള്ള മേഘാവൃതമായ അന്തരീക്ഷം തെരച്ചിലിന്​ തടസ്സമാവുന്നുണ്ട്​​.

അസമിലെ ജോർഹത്തിൽ നിന്ന്​ പറന്നുയർന്ന ആൻറനോവ്​ എ.എൻ 32 എന്ന വിമാനമാണ് തിങ്കളാഴ്​ച​ കാണാതായത്​. ഏഴ്​ വ്യോമസേന ഓഫീസർമാരും ആറ്​ ജവാൻമാരുമടക്കം 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്​. അരുണാചൽ പ്രദേശിലെ മെൻചുക്ക അഡ്വാൻസ്​ ലാൻഡിങ്​ ഗ്രൂണ്ടിലേക്ക്​ ഉച്ചക്ക്​ 12.25ഓടു കൂടിയായിരുന്നു വിമാനം യാത്ര തിരിച്ചത്​.

ഉച്ചക്ക്​ ഒരു മണിയോടു​കൂടി​ ഗ്രൗണ്ട്​ ഏജൻസികൾക്ക്​ വിമാനവുമായി ബന്ധപ്പെടാൻ സാധിച്ചെങ്കിലും ഇതിനു ശേഷം വിമാനത്തെ കുറിച്ച്​ അറിവില്ല. ഇതേതുടർന്ന്​ തെരച്ചിലിനായി വ്യോമസേന സുഖോയ്​-30 കോംപാറ്റ്​ വിമാനം, സി-130 സ്​പെഷ്യൽ ഓപറേഷൻ വിമാനം തുടങ്ങിയവയടക്കം ലഭ്യമാക്കുകയും ഗ്രൗണ്ട്​​ ട്രൂപ്പുകളെ സജ്ജീകരിക്കുകയും ​െചയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroAir Forcesatellitesmalayalam newsindia newsIAF aircraft missingAn-32 aircraft
News Summary - Isro deploys satellites for search Air Force An-32 aircraft -india news
Next Story