Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദിത്യ വിക്ഷേപണത്തിന്...

ആദിത്യ വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് ഐ.എസ്.ആർ.ഒ മേധാവി

text_fields
bookmark_border
s somanath
cancel

തിരുപ്പതി: സൂര്യനെ കുറിച്ച് ​പ​ഠിക്കാനായുള്ള ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യം ആ​ദി​ത്യ എ​ൽ- വ​ൺ നാളെ വിക്ഷേപിക്കാനിരിക്കെ ആന്ധ്രയിലെ തിരുപ്പതി ക്ഷേത്ര സന്ദർശനം നടത്തി ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ്. തിരുപ്പതിയിലെ ചെങ്ങളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് വെള്ളിയാഴ്ച രാവിലെ 7.30ഓടെ സോമനാഥ് എത്തി പ്രാർഥിച്ചത്.

ശനിയാഴ്ച രാ​വി​ലെ 11.50നാണ് പി.​എ​സ്.​എ​ൽ.​വി- സി 57 ​റോ​ക്ക​റ്റി​ൽ ​ആ​ദി​ത്യ എൽ വണ്ണിന്‍റെ വിക്ഷേപണം. ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യിൽ നിന്നാണ് റോ​ക്ക​റ്റ് കുതിക്കുക. ഭൂ​മി​യി​ൽ​നി​ന്ന് 15 ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ക​ലെയുള്ള ആദ്യ ലഗ്രേഞ്ച് പോയന്‍റിലെ ഹാലോ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കാ​ണ് ആ​ദി​ത്യ​യെ എ​ത്തി​ക്കു​ക.

സൂ​ര്യ​ന്റെ ചൂ​ടു​ള്ള ബാ​ഹ്യ അ​ന്ത​രീ​ക്ഷ​മാ​യ കൊ​റോ​ണ​യെ​യും ഫോ​ട്ടോ​സ്ഫി​യ​ർ, ക്രോ​മോ​സ്ഫി​യ​ർ എ​ന്നീ പാ​ളി​ക​ളെ​യും നി​രീ​ക്ഷി​ക്കാ​നാ​യി ഏ​ഴ് പ​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച, 1500 കി​ലോ ഭാ​ര​മു​ള്ള പേ​ട​കം 127 ദി​വ​സം സ​ഞ്ച​രി​ച്ചാണ് ഹാ​ലോ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROTirupati templeS SomanathAditya L1
News Summary - ISRO chief Somanath visits Tirupati temple ahead of Sun mission launch
Next Story