Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു റോക്കറ്റിൽ 83...

ഒരു റോക്കറ്റിൽ 83 ഉപഗ്രഹങ്ങൾ; പുതിയ ദൗത്യവുമായി ഐ.എസ്​.ആർ.ഒ

text_fields
bookmark_border
ഒരു റോക്കറ്റിൽ 83 ഉപഗ്രഹങ്ങൾ; പുതിയ ദൗത്യവുമായി ഐ.എസ്​.ആർ.ഒ
cancel

ബംഗളുരു: ഇന്ത്യൻ ബഹിരാകാശ എജൻസി ​െഎ.എസ്​.ആർ.ഒ ​ലോകറെക്കാർഡ്​ ലക്ഷ്യം വച്ച്​ പുതിയ ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നു. ഒരൊറ്റ റോക്കറ്റിൽ 83 സാറ്റ്​ലെറ്റുകൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള വൻ ദൗത്യത്തിനാണ്​ ​െഎ.എസ്​.ആർ.ഒ തയ്യാറെടുക്കുന്ന​ത്​. ഇതിൽ രണ്ട്​ ഇന്ത്യൻ ഉപഗ്രഹങ്ങളും  81 വിദേശ  രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായിരിക്കും.

2017ൽ ആദ്യമാണ്​ ​െഎ.എസ്​.ആർ.ഒ ഇൗ ദൗത്യം നടത്താൻ ഉദ്ദേശിക്കുന്നത്​ ഒരു റോക്കറ്റിൽ 83 സാറ്റ്​ലെറ്റുകളാവും ഭ്രമണപഥത്തിലെത്തിക്കുക. ഇതിൽ വിദേശത്തു നിന്നുള്ള സാറ്റ്​ലെറ്റുകൾ നാനോ സാറ്റ്​ലെറ്റകൾ ആയിരിക്കുമെന്ന്​ ആൻട്രികസ്​ കോർപ്പറേഷൻ ചെയർമാൻ കം മാനേജിംഗ്​ ഡയറക്​ടർ രാകേഷ്​ ശശിഭൂഷൺ അറിയിച്ചു.

83 സാറ്റ്​ലെറ്റുകളും ഒരൊറ്റ ഭ്രമണപഥത്തിലാവും എത്തിക്കുക ഇതിനിടയ്​ക്ക്​ റോക്കറ്റ്​ ഒാണാക്കുകയോ ഒാഫാക്കുകയോ ചെയ്യില്ല. 83 സാറ്റ്​ലെറ്റകളെയും ഭ്രമണപഥത്തിൽ നിക്ഷേപിക്കുന്നതുവരെ റോക്കറ്റിനെ ഒര​ു ഭ്രമണപഥത്തിൽ തന്നെ നിർത്തുക എന്നതാണ്​ ദൗത്യത്തിലെ ശ്രമകരമായ കാര്യം. പി.എസ്​.എൽ.വി.എകസ്​ എൽ ആയിരിക്കും സാറ്റ്​ലെറ്റുകളെയും വഹിച്ചു ബഹിരാകാശത്തെക്കു കുതിക്കുക. എകദേശം 1600 കിലോ ഗ്രാം ഭാരം വര​ുമിത്​.

സ്വന്തമായ ക്രയോജെനിക്​​ എഞ്ചിനിൽ ​​െഎ.എസ്​.ആർ.ഒ ഇപ്പോൾ പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്​. അതുപയോഗിച്ച്​ പുതിയ ജി.എസ്​.എൽ.വി. എം.കെ3 എന്ന റോക്കറ്റ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്​ ​െഎ.എസ്​.ആർ.ഒ. ഇതിന്​ എകദേശം ഒരു ടൺ ഭാരവാഹകശേഷിയുണ്ടാവും. ഇത്​ ഇന്ത്യയുടെ വിദേശനാണ്യം വലിയൊരളവ്​ വരെ ലാഭിക്കാനാവും. ഇതുപയോഗിച്ചു​ വലിയ ഉപഗ്രഹങ്ങൾ വരെ  ​െഎ.എസ്​.ആർ.ഒക്ക്​ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroAntrixPSLV-XL
News Summary - isro aims world record with 83 satellites on single rocket
Next Story