Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്ജയ്​ റാവുത്തിന്റെ...

സഞ്ജയ്​ റാവുത്തിന്റെ ‘ഹിറ്റ്​ലർ’ ട്വീറ്റിനെതിരെ ഇസ്രായേലിന്റെ കത്ത്​

text_fields
bookmark_border
Sanjay Raut
cancel

മും​ബൈ: ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ്​ റാ​വു​ത്തി​ന്റെ ട്വി​റ്റ​ർ പോ​സ്റ്റി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും ലോ​ക്​​സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​ക്കും ഇ​സ്രാ​യേ​ൽ എം​ബ​സി​യു​ടെ ക​ത്ത്. ഒ​ക്​​ടോ​ബ​ർ 14ന്​ ​ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ബോം​ബി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്വി​റ്റ​റി​ലെ റാ​വു​ത്തി​ന്റെ പ്ര​തി​ക​ര​ണ​മാ​ണ്​ ക​ത്തി​ന്​ കാ​ര​ണം. ‘ഹി​റ്റ്‌​ല​ർ ജൂ​ത​ന്മാ​രെ ഇ​ത്ര​യ​ധി​കം വെ​റു​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഇ​പ്പോ​ൾ ത​നി​ക്ക് ബോ​ധ്യ​മാ​യി’ എ​ന്നാ​യി​രു​ന്നു പോ​സ്റ്റ്.

ട്വീ​റ്റ്​ പി​ന്നീ​ട്​ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും 2.​93 ല​ക്ഷം പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞി​രു​ന്നു. പോ​സ്​​റ്റി​ന്റെ സ്ക്രീ​ൻ​ഷോ​ട്ട്​ അ​ട​ക്ക​മാ​ണ്​ ഇ​സ്രാ​യേ​ൽ എം​ബ​സി​യു​ടെ ക​ത്ത്. എ​ക്കാ​ല​വും ഇ​ന്ത്യ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​യ ഇ​സ്രാ​യേ​ലി​നെ ട്വീ​റ്റ്​ എ​ത്ര​ത്തോ​ളം വേ​ദ​നി​പ്പി​ച്ചെ​ന്ന്​ റാ​വു​ത്തി​നെ​ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന്​ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റം​ഗം ഇ​തു​വ​രെ ഇ​ന്ത്യ​യി​ൽ ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധം ‘യ​ഹൂ​ദ വി​രു​ദ്ധ’​ത​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്​ ത​ങ്ങ​ളെ ഞെ​ട്ടി​ച്ച​താ​യും ക​ത്തി​ൽ പ​റ​യു​ന്നു.

ത​ന്റെ പോ​സ്റ്റ്​ ഇ​സ്രാ​യേ​ലി​നെ വേ​ദ​നി​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ലെ​ന്ന്​ പ്ര​തി​ക​രി​ച്ച സ​ഞ്ജ​യ്​ റാ​വു​ത്ത്​ ട്വീ​റ്റ്​ നീ​ക്കം ചെ​യ്ത്​ ഒ​രു​മാ​സ​ത്തി​ന്​ ശേ​ഷം ഇ​സ്രാ​യേ​ൽ പ​രാ​തി ഉ​ന്ന​യി​ച്ച​തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. അ​തി​നു​പി​ന്നി​ൽ മ​റ്റാ​രോ ഉ​ണ്ടെ​ന്നാ​ണ്​ റാ​വു​ത്തി​ന്റെ ആ​രോ​പ​ണം. ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ മാ​ത്ര​മ​ല്ല, ഹ​മാ​സ്​ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​യും താ​ൻ വി​മ​ർ​ശി​ച്ച​താ​യി​ റാ​വു​ത്ത്​ ചൂ​ണ്ടി​ക്കാ​ട്ടി. യു​ദ്ധ​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന് ചാ​ര സോ​ഫ്​​റ്റ്​​വെ​യ​റാ​യ പെ​ഗ​സ​സ് ന​ൽ​കി​യ​തി​നാ​ലാ​ണ് ഇ​ന്ത്യ ഇ​സ്രാ​യേ​ലി​നെ പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് റാ​വു​ത്ത്​ നേ​​ര​ത്തെ​ വി​മ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelSanjay Raut
News Summary - Israel's letter against Sanjay Raut's 'Hitler' tweet
Next Story