Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ നിർമിത തോക്കുകൾ കണ്ടെത്തി; പഞ്ചാബിൽ 16 പേർ അറസ്റ്റിൽ

text_fields
bookmark_border
punjab
cancel

ചണ്ഡീഗഢ്: പഞ്ചാബിൽ ഇസ്രായേൽ നിർമിത അത്യാധുനിക തോക്കുകൾ കണ്ടെത്തി. അമൃത്സർ റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഭീകരവാദ ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരിൽനിന്ന് ഗണ്ണുകൾ പിടിക്കൂടിയത്. രണ്ട് 9എം.എം ഇസ്രയേൽ ഉസി തോക്കുകളും രണ്ട് ഹാന്റ് ഗ്രനേഡുകളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പ്രതികളെ അറസ്റ്റ് ചെയ്തു.

നവംബർ നാലിന് നടന്ന പരിശോധനയിൽ കോട്ട് ഖൽസ പ്രദേശത്തുനിന്നാണ് മൂന്ന് പേരിൽ നിന്നായാണ് ഈ ആയുധങ്ങൾ കണ്ടെടുത്തതെന്ന് അമൃത്സർ റൂറൽ പൊലീസ് അറിയിച്ചു. വൻതോതിൽ ലഹരിമരുന്ന് കടത്ത് ലക്ഷ്യമിട്ട സംഘത്തിൽനിന്ന് 34 കിലോ ഹെറോയിൻ, അഞ്ച് നാടൻ പിസ്റ്റളുകൾ, 26 തിരകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

പഞ്ചാബിലേക്ക് ക്രിമിനൽ സംഘങ്ങൾക്കായി അത്യാധുനിക ആയുധങ്ങൾ എത്തിക്കാൻ വിദേശത്തുള്ള കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇതെന്ന് ഐ.ജി ഗുർപ്രീത് സിങ് ഭുള്ളർ വ്യക്തമാക്കി. വിദേശത്ത് ഒളിവിൽ കഴിയുന്ന ഇടനിലക്കാരുടെ നിർദേശ പ്രകാരമാണ് പ്രാദേശിക കൂട്ടാളികൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നത്. ക്വട്ടേഷൻ കൊലപാതകങ്ങൾ, ഭീകര പ്രവർത്തനങ്ങൾ, ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക എന്നിവയ്ക്കായി ഈ ആയുധങ്ങൾ ഉപയോഗിക്കാൻ ലക്ഷ്യമിട്ടിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എസ്‌.പി കൻവൽപ്രീത് സിംഗ് ചഹാലിന്റെ മേൽനോട്ടത്തിൽ ഗുണ്ടാ സംഘങ്ങൾക്കും ലഹരിക്കുമെതിരെ പഞ്ചാബ് സർക്കാർ നടത്തുന്ന പ്രത്യേക കാമ്പയിന്റെ ഭാഗമായാണ് ഈ ഓപറേഷൻ നടത്തിയത്.

ഘരിന്ദ, ലോപോക്കെ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ നടത്തിയ വിവിധ റെയ്ഡുകളിൽ 34 കിലോ ഹെറോയിൻ പിടികൂടിയിരുന്നു. കൂടാതെ, ബിയാസ്, മെഹ്ത, ഛെഹർത്ത എന്നീ സ്റ്റേഷൻ പരിധികളിൽ നടന്ന കൊലപാതകങ്ങളും വെടിവെയ്പ്പുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകളും ഈ അന്വേഷണത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞതായി പൊലീസ് അവകാശപ്പെട്ടു. സംഭവത്തിൽ ഘരിന്ദ, ബിയാസ്, മെഹ്ത, ലോപോക്കെ, ചതിവിന്ദ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ വെവ്വേറെ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീകരവാദ നെറ്റ്‌വർക്കുമായി ബന്ധമുള്ള മറ്റുപ്രതികളെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israeli-Made Weapons Seized; 16 Arrested in Punjab
Next Story