ഇസ്രായേൽ, ഫലസ്തീൻ സൗഹൃദപ്രതീക്ഷ പങ്കുവെച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇസ്രായേലുമായി സൗഹാർദം പങ്കിടുന്ന സ്വതന്ത്ര, പരമാധികാര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യ. ഡൽഹിയിലെത്തിയ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി നടത്തിയ സംഭാഷണങ്ങളിൽ ഫലസ്തീൻ ലക്ഷ്യത്തിന് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മോദി ജൂലൈയിൽ ഇസ്രായേൽ സന്ദർശിക്കുന്നുണ്ട്. അതിനിടയിലാണ് ഫലസ്തീൻ പ്രസിഡൻറിെൻറ നാലുദിവസത്തെ ഇന്ത്യസന്ദർശനം.
ആരോഗ്യം, വിവരസാേങ്കതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതടക്കം അഞ്ചുധാരണപത്രങ്ങൾ മോദിയുടെയും മഹ്മൂദ് അബ്ബാസിെൻറയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. നയതന്ത്ര, ഉദ്യോഗസ്ഥ യാത്രകൾക്ക് വിസ ഇളവ് അനുവദിക്കുന്നതാണ് ഒരു ധാരണപത്രം. ഫലസ്തീൻവിഷയത്തിൽ വിപുലപരിഹാരത്തിന് പ്രവർത്തിക്കാൻപാകത്തിൽ ഇസ്രായേൽ, ഫലസ്തീൻ നേതാക്കൾ തമ്മിൽ ഉചിതമായ സമയത്ത് ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. യുദ്ധകലുഷിതമായ ഫലസ്തീനിലെ വികസന, പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ സഹായവാഗ്ദാനം ആവർത്തിച്ചു.
പശ്ചിമേഷ്യൻ വെല്ലുവിളികൾ നിരന്തരസംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗത്തിലൂടെയും പരിഹരിക്കണമെന്ന താൽപര്യം ഉഭയകക്ഷി ചർച്ചയിൽ പ്രകടിപ്പിച്ചതായി മോദി പറഞ്ഞു. ഇന്ത്യ ഫലസ്തീെൻറ സുഹൃത്താണെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീെൻറ വികസനത്തിൽ ഇന്ത്യക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലുമായി നയതന്ത്രബന്ധങ്ങൾ തുടങ്ങിയതിെൻറ 25ാം വർഷം കേന്ദ്രസർക്കാർ ആഘോഷിക്കുന്നവേളയിലാണ് ഫലസ്തീൻ പ്രസിഡൻറ് ഇന്ത്യയിലെത്തിയത്. നയതന്ത്ര ബന്ധങ്ങൾ തുടങ്ങിയശേഷം ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ ഫലസ്തീൻ പ്രസിഡൻറിന് രാഷ്ട്രപതിഭവൻ അങ്കണത്തിൽ ആചാരപരമായ വരവേൽപ്പുനൽകി. അദ്ദേഹം പിന്നീട് ഗാന്ധിസമാധിയിലെത്തി ആദരമർപ്പിച്ചു. അതിനുശേഷമാണ് മോദിയുമായി ചർച്ചനടത്തിയത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായും മഹ്മൂദ് അബ്ബാസ് ചർച്ച നടത്തി. ഞായറാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം ബുധനാഴ്ച ഉച്ചക്കുശേഷം ഫലസ്തീനിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
