Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്ന് ഇസ്രായേൽ
text_fieldsbookmark_border
ജറുസലേം: കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനം. ഇസ്രായേൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ത്യൻ കോവിഡ് വകഭേദം ബാധിച്ച ഏഴ് കേസുകൾ ഇസ്രായേലിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ നടത്തിയ പഠനത്തിലാണ് ഫൈസർ വാക്സിൻ കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇസ്രായേൽ പുറത്ത് വിട്ടിട്ടില്ല.
അമേരിക്കൻ മരുന്ന് നിർമാതാക്കളായ ഫൈസറും ബയോടെകും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇന്ത്യയിൽ ഫൈസർ വാക്സിന് അനുമതി നൽകിയിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

