Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 437 കോടി...

ഇന്ത്യയിൽ 437 കോടി ഇസ്രായേൽ നിക്ഷേപം നടത്തും

text_fields
bookmark_border
ഇന്ത്യയിൽ 437 കോടി ഇസ്രായേൽ നിക്ഷേപം നടത്തും
cancel

ജ​റൂ​സ​​ലം: ഇ​സ്രാ​യേ​ൽ ഇ​ന്ത്യ​യി​ൽ 437 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തും. സാ​േ​ങ്ക​തി​ക​വി​ദ്യ, കൃ​ഷി, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കാ​നാ​ണ്​ നാ​ലു​വ​ർ​ഷം കൊ​ണ്ട്​ ഇ​ത്ര​യും തു​ക നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന്​ ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ​വ​ക്​​താ​വ്​ അ​റി​യി​ച്ചു.​ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​​​െൻറ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ്ര​ഖ്യാ​പ​നം.വ്യ​വ​സാ​യ-​സാ​േ​ങ്ക​തി​ക ന​വീ​ക​ര​ണ​ത്തി​ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള 250 കോ​ടി രൂ​പ​യു​ടെ ഫ​ണ്ടി​നു​പു​റ​െ​മ​യാ​ണ്​ പു​തി​യ നി​ക്ഷേ​പ​മെ​ന്ന്​ ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​ത്തി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഗി​ലാ​ഡ്​ കോ​ഹ​ൻ പ​റ​ഞ്ഞു. നാ​ലു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ 14നാ​ണ്​ നെ​ത​ന്യാ​ഹു എ​ത്തു​ന്ന​ത്. 102 ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ 130 വ്യ​വ​സാ​യി​ക​ളും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​കും. 

2003ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഏ​രി​യ​ൽ ഷാ​രോ​ണി​​​െൻറ സ​ന്ദ​ർ​ശ​ന​ത്തി​ന്​ 15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ മ​റ്റൊ​രു ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ േമാ​ദി ആ​റു​മാ​സം മു​മ്പ്​ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.എ​ണ്ണ-​പ്ര​കൃ​തി​വാ​ത​കം, ഉൗ​ർ​ജം, സൈ​ബ​ർ സു​ര​ക്ഷ, ച​ല​ച്ചി​ത്ര- ഡോ​ക്യു​മ​​െൻറ​റി നി​ർ​മാ​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പി​ടും. ഇ​സ്രാ​യേ​ലി​ലെ സാ​രേ സെ​ഡ​ക്​ ആ​ശു​പ​ത്രി​യു​മാ​യി ഇ​ന്ത്യ​ൻ ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ക​രാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. ആ​യു​ർ​വേ​ദ​ത്തി​ലെ​യും ഹോ​മി​യോ​പ്പ​തി​യി​ലെ​യും ഇ​ന്ത്യ​ൻ അ​റി​വും അ​നു​ഭ​വ​വും ഇ​സ്രാ​യേ​ലു​മാ​യി പ​ങ്കു​െ​വ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. 

മോ​ദി​ക്ക്​ ഇ​സ്രാ​യേ​ൽ ന​ൽ​കി​യ ഉൗ​ഷ്​​മ​ള​സ്വീ​ക​ര​ണ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ത​ന്യാ​ഹു​വി​ന്​ വ​ൻ വ​ര​വേ​ൽ​പ്പാ​ണ്​ ഒ​രു​ക്കു​ന്ന​ത്. നെ​ത​ന്യാ​ഹു​വി​നൊ​പ്പം മോ​ദി കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. 14ന്​ ​മോ​ദി പ്ര​ത്യേ​ക അ​ത്താ​ഴ​വി​രു​ന്നൊ​രു​ക്കും. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും അ​ന്ന്​ നെ​ത​ന്യാ​ഹു​വു​മാ​യി ച​ർ​ച്ച ന​ട​ത്തും. 15ന്​ ​രാ​ഷ്​​ട്ര​പ​തി​ഭ​വ​നി​ൽ സ്വീ​ക​ര​ണം. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്, ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു എ​ന്നി​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ഭാ​ര്യ സാ​റ​ക്കൊ​പ്പം നെ​ത​ന്യാ​ഹു താ​ജ്​​മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കും. 

ഗു​ജ​റാ​ത്തി​ലെ​ത്തു​ന്ന ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം മോ​ദി അ​ഹ്​​മ​ദാ​ബാ​ദ്​ വി​മാ​ന​ത്താ​വ​ളം മു​ത​ൽ സ​ബ​ർ​മ​തി​ആ​ശ്ര​മം വ​രെ എ​ട്ടു​കി​ലോ​മീ​റ്റ​ർ റോ​ഡ്​​ഷോ​യും ന​ട​ത്തും. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ലും മോ​ദി റോ​ഡ്​​ഷോ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മും​ബൈ​യി​ൽ വ്യ​വ​സാ​യി​ക​ളു​മാ​യും ജൂ​ത​സ​മൂ​ഹ​വു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelmalayalam newsinvest. Modi-Nethanyahu
News Summary - Israel to invest $68.6 mn to boost cooperation with India-India news
Next Story