Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം പേഴ്സണൽ ലോ...

മുസ്​ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വലി റഹ്മാനി അന്തരിച്ചു

text_fields
bookmark_border
Maulana Wali Rahmani
cancel

ന്യൂഡൽഹി: ഉത്തരേന്ത്യൻ മുസ്​ലിം സമൂഹത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിനും അവകാശ സംരക്ഷണപ്പോരാട്ടങ്ങൾക്കും സജ്ജമാക്കിയ പ്രമുഖ പണ്ഡിതനും അഖിലേന്ത്യ മുസ്​ലിം വ്യക്​തിനിയമ ബോർഡ്​ ജനറൽ സെക്രട്ടറിയുമായ മൗലാന സയ്യിദ്​ വലി റഹ്​മാനി (78) ഓർമയായി. ഏതാനും ആഴ്​ചകൾ മുമ്പ്​ രോഗബാധിതനായ റഹ്​മാനിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന്​ ശനിയാഴ്​ച ഉച്ച​ രണ്ടരക്ക്​ പട്​നയി​ലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

അക്കാദമിക്​​ മേഖലയിലും സാമൂഹിക സേവന രംഗത്തും നൽകിയ സംഭാവന പരിഗണിച്ച് 1974ൽ​ ബിഹാർ ലെജിസ്​ലേറ്റിവ്​ കൗൺസിലിലേക്ക്​ നാമ നിർദേശം ചെയ്യപ്പെട്ട വലി റഹ്​മാനി 1996 വരെ എം.എൽ.സിയായി തുടർന്നു. ഈ കാലയളവിൽ ബിഹാറിലെ വഖഫ്​ സ്വത്തുക്കളുടെ സംരക്ഷണത്തിന്​ 19 ഭേദഗതികളടങ്ങുന്ന ബിൽ കൊണ്ടുവന്ന്​ അത്​ നിയമമാക്കി. വിദ്യാഭ്യാസ മേഖലയിൽ സമുദായത്തി​െൻറ ഉന്നമനത്തിന് നവീനമായ പല പദ്ധതികളും നടപ്പാക്കി. ​

ബിഹാറിൽ ഉർദുവിനെ രണ്ടാം ഔ​േദ്യാഗിക ഭാഷയാക്കിയതിനു​ പിന്നിലും അദ്ദേഹത്തി​െൻറ പരിശ്രമമായിരുന്നു. സമുദായത്തെ മുഖ്യധാരയിലേക്ക്​ കൊണ്ടുവരാൻ യത്​നിച്ച റഹ്​മാനി രാജ്യത്തെ മുസ്​ലിം സ്​ത്രീകളെ തങ്ങളുടെ അവകാശങ്ങൾക്കായി അഖിലേന്ത്യ വ്യക്​തിനിയമ ബോർഡിന്​ കീഴിൽ സംഘടിപ്പിക്കുന്നതിനും ശാക്​തീകരിക്കുന്നതിനും​ ചുക്കാൻ പിടിച്ചു. വ്യക്​തിനിയമ ബോർഡി​‍െൻറ വനിത വിങ്ങാണ്​ മുത്തലാഖിനെതിരെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നാലു​ കോടിയിലേറെ മുസ്​ലിം സ്​ത്രീകളെ സമരരംഗത്തിറക്കിയത്​.

1943ൽ മുംഗേറിലാണ്​ മൗലാന മിന്നതുല്ലാ റഹ്​മാനിയുടെ മകനായ വലി റഹ്​മാനിയുടെ ജനനം. റഹ്​മാനി ഫൗണ്ടേഷൻ സ്​ഥാപകനായ വലി റഹ്​മാനി 1991മുതൽ മുംഗേറിലെ റഹ്​മാനി ഖാൻഖാഹി​െൻറ 'സജ്ജാദ നശീൻ' പദവി വഹിച്ചു വരുകയാണ്​. നിലവിൽ അഖിലേന്ത്യ മുസ്​ലിം മജ്​ലിസെ മുശാവറ ഉപാധ്യക്ഷനും ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്​ സംസ്​ഥാനങ്ങളുടെ 'അമീ​േറ ശരീഅ'യുമാണ്​.

മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ ന്യൂനപക്ഷ വിദ്യാഭ്യാസ നിരീക്ഷകൻ, മൗലാന ആസാദ്​ എജുക്കേഷൻ ഫൗണ്ടേഷൻ ഉപാധ്യക്ഷൻ എന്നീ പദവികൾക്കു​ പുറമെ കേന്ദ്ര വഖഫ്​ കൗൺസിൽ, അലീഗഢ്​​ മുസ്​ലിം സർവകലാശാല കോർട്ട്​, ലക്​നോ ദാറുൽ ഉലും നദ്​വത്തുൽ ഉലമ, ന്യൂനപക്ഷ വിദ്യാഭ്യാസ വകുപ്പ്​ സ്​ഥിരസമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്​​. ഷാ ഇംറാൻ ഹസൻ രചിച്ച റഹ്മാനിയുടെ ജീവചരിത്രമാണ് 'ഹയാത്തി വലി'.

മൗലാന വലി റഹ്മാനിയുടെ നിര്യാണത്തിൽ ആൾ ഇന്ത്യ മുസ് ലിം പേഴ്സണൽ ലോ ബോർഡ് അനുശോചിച്ചു. റഹ്മാനിയുടെ വിയോഗം സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണ്. എല്ലാവരും റഹ്മാനിക്കായി പ്രാർഥിക്കണമെന്നും പേഴ്സണൽ ലോ ബോർഡ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar#Maulana Wali Rahmani#Islamic scholar#Muslim Personal Law Board#Rahmani30
News Summary - Islamic scholar Maulana Wali Rahmani dies
Next Story