Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇസ്‍ലാം...

'ഇസ്‍ലാം പഠിപ്പിക്കുന്നത് മറ്റ് മതങ്ങളെ ബഹുമാനിക്കാൻ'; മോദിക്കെതിരെ വിമർശനവുമായി ഫാറൂഖ് അബ്ദുല്ല

text_fields
bookmark_border
Farooq Abdullah
cancel

ന്യൂഡൽഹി: മുസ്‍ലിംകൾക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസം​ഗത്തെ അപലപിച്ച് നാഷനൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ഇസ്‍ലാം മതവും അല്ലാഹുവും എല്ലാവരോടുമൊപ്പം നടക്കാനാണ് പഠിപ്പിക്കുന്നതെന്നും മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇസ്‍ലാം മതവും അല്ലാ​ഹുവും പഠിപ്പിക്കുന്നത് എല്ലാവരോടുമൊപ്പം നടക്കാനാണ്. മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ല, മറിച്ച് മറ്റ് മതങ്ങളെയും ബഹുമാനിക്കാനാണ് ഇസ്‍ലാം നമ്മെ പഠിപ്പിക്കുന്നത്. മം​ഗല്യസൂത്ര തട്ടിയെടുക്കുന്ന ഒരാൾ മുസൽമാനല്ല. അയാൾക്ക് ഇസ്‍ലാമിനെ മനസ്സിലാകുകയുമില്ല,“ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുസ്‍ലിം മതവിഭാ​ഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയത്. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്ലിങ്ങൾക്ക് വീതം വെച്ച് നൽകുമെന്നും രാജ്യത്തെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺ​ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മോദിയുടെ പരാമർശം. സാധാരണക്കാരായ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നൽകാനാണ് കോൺ​ഗ്രസിന്റെ പദ്ധതിയെന്നും മോദി വിദ്വേഷ പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം മോ​ദി​യു​ടെ മു​സ്‍ലിം വി​രു​ദ്ധ പ്ര​സം​ഗ​ത്തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ശക്തമാകുകയാണ്. കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ഉ​ണ്ടാ​ക്കു​ന്ന​വ​രും നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​മെ​ന്ന് മു​സ്‍ലിം​ക​ളെ വി​ശേ​ഷി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്തെ​ത്തി. മോ​ദി​ക്കെ​തി​രെ കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiFarooq AbdullaHindutva politicsBJP
News Summary - Islam teaches us to respect other religions; Says Farooq Abdulla After Modi's anti islamic statements went viral
Next Story