Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എസില്‍...

ഐ.എസില്‍ ചേര്‍ന്നുവെന്ന് കരുതുന്ന കല്യാണ്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടെന്ന്

text_fields
bookmark_border

മുംബൈ: മഹാരാഷ്ട്രയിലെ കല്യാണില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് ഐ.എസില്‍ ചേരാനായി പോയി എന്നുകരുതുന്ന യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
അമാന്‍ നഈം എന്ന 22 കാരനാണ് സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കല്യാണില്‍നിന്ന് നാല് യുവാക്കള്‍ ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് കടന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐ.എസിന് ഇന്ത്യയില്‍നിന്ന് റിക്രൂട്ട്മെന്‍റ് നടക്കുന്നുവെന്ന ആരോപണം ശക്തമായത് ഇവരുടെ തിരോധാനത്തെ തുടര്‍ന്നായിരുന്നു.

കശ്മീരിലെയും ഗുജറാത്തിലെയും മുസഫര്‍ നഗറിലെയും മുസ്ലിംകളെ കൊന്നൊടുക്കുന്നവരോട് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പുനല്‍കുന്ന ഐ.എസ് വിഡിയോയില്‍ നേരത്തെ അമാനെയും കണ്ടിരുന്നു. കഴിഞ്ഞവര്‍ഷം അവസാനം വരെ അമാന്‍ ഫോണില്‍ കുടുംബത്തെ ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Show Full Article
TAGS:isis 
News Summary - ISIS -world news
Next Story