െഎ.എസ് ബന്ധം: മുംബൈയിൽ യുവാവ് അറസ്റ്റിൽ
text_fieldsമുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് (െഎ.എസ്) അംഗം എന്ന് സംശയിക്കുന്ന യുവാവിനെ മുംബൈ വിമാനത്താവളത്തിൽനിന്ന് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സൗദിയിലെ റിയാദിൽ നിന്ന് ശനിയാഴ്ച മുംബൈയിൽ എത്തിയ അബു സെയ്ദിനെയാണ് എ.ടി.എസ് പിടികൂടിയത്. ഇയാൾക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറെപ്പടുവിച്ചിരുന്നു.
ഏപ്രിലിൽ യു.പി എ.ടി.എസ് അറസ്റ്റ് ചെയ്ത െഎ.എസ് ബന്ധമുള്ളവരെന്ന് സംശയിക്കുന്ന നാൽവർ സംഘത്തിെൻറ മേധാവിയാണ് അബു സെയ്ദെന്നാണ് ആരോപണം. ഇയാളുടെ അറസ്റ്റ് വിവരം യു.പിയിലെ ക്രമസമാധാനചുമതലയുളള എ.ഡി.ജി.പി അനന്തകുമാർ ഞായറാഴ്ച ലഖ്നോവിലാണ് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച മുംബൈ കോടതിയിൽ ഹാജരാക്കിയശേഷം ലഖ്നോവിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ഏപ്രിലിൽ നസിം എന്ന ഉമർ, മുസമ്മിൽ എന്ന ഗാസി ബാബ, ഫൈസാൻ എന്ന മുഫ്തി, ഇഹ്തശാം എന്ന ജകാവൻ എന്നിവരെയാണ് യു.പി എ.ടി.എസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴിയുടെയും മൊബൈൽ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അബു സെയ്ദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായാണ് പൊലീസ് പറയുന്നത്. റിയാദിൽനിന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് യുവാക്കളെ െഎ.എസിലേക്ക് ആകർഷിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ മറ്റുള്ളവരുമായി മൊബൈൽ ആപ് വഴിയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
