െഎ.എസ് ബന്ധ സംശയം: വീണ്ടും റെയ്ഡ്; അഞ്ചുപേർ കസ്റ്റഡിയിൽ
text_fieldsകോയമ്പത്തൂർ: െഎ.എസ് ബന്ധമാരോപിച്ച് അഞ്ച് യുവാക്കളെ എൻ.െഎ.എ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പിടിയിലായ കോയമ്പത്തൂർ സ്വദേശികളായ അബ്ദുല്ല, അബ്ദുറഹ്മാൻ എന്നിവരെ കൊച്ചിയിലെ എൻ.െഎ.എ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇവരിൽനിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിൽ അന്വേഷണസംഘം വീണ്ടുമെത്തിയത്.
തിരുപ്പൂർ കാേങ്കയം റോഡ് അബ്ദുൽറസാഖ്, കോയമ്പത്തൂർ മുഹമ്മദ് അലി, പിള്ളയാർപുരം സദ്ദാം ഹുസൈൻ, കാഞ്ചിപുരം വാസിംഖാൻ, അബ്ദുറഹ്മാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ ഒാഫിസിൽ ചോദ്യം ചെയ്തു. അതേസമയം ഉക്കടം, കോട്ടമേട്, കുനിയമുത്തൂർ, പോത്തന്നൂർ, കരിമ്പുക്കട തുടങ്ങിയ സ്ഥലങ്ങളിൽ എൻ.െഎ.എ ഇടക്കിടെ നടത്തുന്ന പരിശോധന സമാധാനജീവിതം നഷ്ടപ്പെടുത്തുന്നതായി വിവിധ മുസ്ലിം സംഘടനകൾ പരാതിപ്പെട്ടു. നഗരത്തിൽ സുരക്ഷ ശക്തിപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
