Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐസിസുമായി ചേർന്ന്...

ഐസിസുമായി ചേർന്ന് ഗൂഢാലോചന: പ്രതിക്ക് ഏഴുവർഷം തടവ്

text_fields
bookmark_border
ഐസിസുമായി ചേർന്ന് ഗൂഢാലോചന: പ്രതിക്ക് ഏഴുവർഷം തടവ്
cancel

ബംഗളൂരു: കൊലപാതകങ്ങൾ നടത്തി വർഗീയ കലാപം സൃഷ്ടിക്കാൻ ഐ.എസ്.ഐ.എസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിക്ക് എൻ.ഐ.എ കോടതി ഏഴുവർഷം കഠിനതടവും 48,000 രൂപ പിഴയും വിധിച്ചു. സയ്യിദ് ഫസിയൂർ റഹ്മാനാണ് ശിക്ഷിക്കപ്പെട്ടത്. കേസിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പറയുന്നതിങ്ങനെ: കേസിലെ പ്രധാന പ്രതിയായ മെഹബൂബ് പാഷ തന്റെ ബംഗളൂരു ഗുരപ്പനപാള്യയിലെ വീട്ടിൽവെച്ച് നിരവധി യോഗങ്ങൾ സംഘടിപ്പിച്ചു.

ഈ യോഗങ്ങളിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനും നിരോധിത ഭീകര സംഘടനയായ ഐസിസിന്റെ ദേശവിരുദ്ധ അജണ്ട നടപ്പാക്കാനും ആലോചിച്ചിരുന്നു. ഫസിയൂർ റഹ്മാൻ ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. അൽ-ഹിന്ദ് ഗ്രൂപ് അംഗങ്ങൾക്ക് കാട്ടിൽ പരിശീലനം നൽകാൻ ഡെക്കാത്‌ലോൺ സ്‌പോർട്‌സ് സ്റ്റോറിൽനിന്ന് ടെന്റുകളും കത്തികളും വാങ്ങി. ഐസിസ്/ദായിഷ് വിലായ (പ്രവിശ്യ) സ്ഥാപിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും എൻ.ഐ.എ കൂട്ടിച്ചേർത്തു.

2020 ജനുവരി 10നാണ് ബംഗളൂരു പൊലീസ് കേസെടുത്തത്. ജനുവരി 23ന് എൻ.ഐ.എക്ക് കൈമാറി. 20 പേരെ പ്രതിപ്പട്ടികയിൽ ചേർത്ത് മൂന്ന് കുറ്റപത്രം സമർപ്പിച്ചു. 2025 ഒക്ടോബറിൽ ആരംഭിച്ച വിചാരണക്കിടെ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് പ്രതികളിലൊരാളായ ഹനീഫ് ഖാൻ ശിക്ഷിക്കപ്പെട്ടു. ഗൂഢാലോചനയിൽ പങ്കാളിയായ ഓൺലൈൻ ഹാൻഡ്‌ലറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എൻ.ഐ.എ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conspiracypolice arrestarrest newsIndia News
News Summary - ISIS, conspiracy, defendant,
Next Story