Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2018 4:53 PM GMT Updated On
date_range 22 May 2019 8:59 AM GMTഅമൃത്സർ ആക്രമണത്തിന് പിന്നിൽ െഎ.എസ്.െഎയെന്ന് അമരീന്ദർ സിങ്
text_fieldsbookmark_border
ചണ്ഡിഗഢ്: അമൃത്സറിലെ പ്രാർഥന ഹാളിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയായ െഎ.എസ്.െഎയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ആക്രമണത്തിന് ഉപയോഗിച്ച ഗ്രനേഡ് പാകിസ്താനിലാണ് നിർമിച്ചത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന സംശയിക്കുന്ന ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കേസിൽ വർഗീയ പ്രശ്നമില്ല. തീവ്രവാദി ആക്രമണമാണ് അമൃതസറിലുണ്ടായത്. പാക് ചാരസംഘടനയായ െഎ.എസ്.െഎയാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.
അമൃത്സറിൽ നിരാങ്കരി പ്രാർഥന ഹാളിലാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. എല്ലാ ഞായറാഴ്ചയും നൂറിലധികം ആളുകൾ പ്രാർഥിക്കാൻ വരുന്ന ഹാളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുേമ്പാൾ 500 പേർ ഹാളിനകത്ത് ഉണ്ടായിരുന്നു.
Next Story