കുൽഭൂഷൻ ജാദവിനെ ഇറാനിൽ നിന്ന് തട്ടികൊണ്ടു വരികയായിരുന്നുവെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിനെ പാകിസ്താൻ ഇറാനിൽ നിന്ന് തട്ടിക്കൊണ്ട് വന്നതാണെന്ന് വെളിപ്പെടുത്തൽ. ബലൂച് ആക്ടിവിസ്റ്റായ മാമ ഖാദിർ ബലുചാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിെൻറ വിവാദ വെളിപ്പെടുത്തൽ.
മുല്ല ഒമർ ബലുച് ഇറാനി എന്ന വ്യക്തിയുടെ സഹായത്തോടെ പാകിസ്താൻ ഇറാനിലെ ചബാഹറിൽ നിന്ന് കുൽഭൂഷനെ തട്ടിക്കൊണ്ട് വരികയായിരുന്നു. ഇതിനായി മുല്ല ഒമറിന് പാകിസ്താൻ ചാരസംഘടനയായ െഎ.എസ്.െഎ പണം നൽകിയെന്നും ഖാദിർ വെളിപ്പെടുത്തി. വോയ്സ് ഒാഫ് മിസ്സിങ് ബലുച്സ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് മുല്ല ഒമറെന്നും ഖാദിർ പറഞ്ഞു. ഇറാനിലെ ബിസിനസുകാരനായ കുൽഭൂഷൻ ജാദവെന്ന് തങ്ങൾക്ക് അറിയാമായിരുന്നു. കാറിൽ ഇറാനിലെ ചബാഹാറിൽ നിന്ന് കുൽഭൂഷനെ തട്ടിക്കൊണ്ട് വന്ന് ഇറാൻ-പാകിസ്താൻ അതിർത്തിയിൽ വെച്ച് െഎ.എസ്.െഎക്ക് കൈമാറുകയായിരുന്നു.
പാകിസ്താനിലെ സൈനിക കോടതി കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ചിരുന്നു. ചാരവൃത്തി ആരോപിച്ചാണ് വധശിക്ഷ. പാകിസ്താെൻറ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ രംഗത്തെത്തി.
