Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈശ്വര്‍ ചന്ദ്ര...

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്ത സംഭവം: അന്വേഷിക്കാൻ പ്രത്യേക സംഘം

text_fields
bookmark_border
ishwar chandra vidyasagar statue
cancel

കൊൽക്കത്ത: ബംഗാളി നവോത്ഥാന നായകരില്‍ പ്രമുഖനായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്ത സംഭവം അന്വേഷിക ്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊൽക്കത്ത പൊലീസ്​ ഡെപ്യൂട്ടി കമീഷ്​ണറുടെ നേതൃത്വത്തിലാണ്​ അന്വേഷണം.

ബി.ജെ.പി ദേശീയ അധ്യക്ഷൻ​ അമിത് ഷായുടെ 'സേവ് റിപ്പബ്ലിക്' റാലിക്കിടെയായിരുന്നു കൊല്‍ക്കത്തയിലെ പ്രശസ്തമായ വി ദ്യാസാഗര്‍ കോളജില്‍ അക്രമണ സംഭവങ്ങൾ അരങ്ങേറുന്നത്​. അമിത് ഷായുടെ റോഡ് ഷോയെ അനുഗമിച്ചിരുന്ന ഒരു സംഘം ബി.ജെ.പി പ ്രവര്‍ത്തകര്‍ കോളജിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനിടെ കോളജിനകത്ത്​ സ്ഥാപിച്ചിരു ന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ പൂർണ്ണമായും തകർക്കപ്പെട്ടു.

ishwar-chandra-vidyasagar-statue-1

എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. ഒരു പ്രകോപനവുമില്ലാതെ കോളജില്‍നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ റാലിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. പ്രതിമ യൂനിയന്‍ റൂമിനുള്ളിലായിരുന്നുവെന്നു അത്​ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും സിൻഹ ആരോപിച്ചു. ​

വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു പ്രതിമ തകർത്തതെന്ന്​ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി വ്യക്​തമാക്കി. കോളജിനകത്തുള്ള നിരവധി സാധനസാമഗ്രികളും നശിപ്പിച്ചു. പ്രതിമക്ക്​ സമീപമുണ്ടായിരുന്ന ലാപ്​ടോപുകളും മറ്റ്​ പല പ്രധാനരേഖകളും നശിപ്പിക്കപ്പെട്ടതായി അധ്യാപകരും സാക്ഷ്യപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statueishwar chandra vidyasagar
News Summary - ishwar chandra vidyasagar statue-india news
Next Story