ജയിലില്‍നിന്നിറങ്ങിയ ഇശ്റത്തിന് വെള്ളിയാഴ്ച മംഗല്യം; ഒരാഴ്ച മധുവിധു
text_fieldsന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തപ്പെട്ട പൗരത്വസമര നായികയും കോണ്‍ഗ്രസ് നേതാവുമായ ഇശ്റത് ജഹാന് അറസ്റ്റിലായി 75 ദിവസത്തിനുശേഷം ബുധനാഴ്ച രാവിലെ തിഹാര്‍ ജയിലില്‍നിന്നിറങ്ങി.
കോടതി കനിഞ്ഞുനല്കിയ 10 ദിവസത്തെ ജാമ്യംകൊണ്ട് വെള്ളിയാഴ്ച മംഗല്യവും ഒരാഴ്ചകൊണ്ട് മധുവിധുവും തീര്‍ത്ത് വീണ്ടും തിഹാര്‍ ജയിലിലേക്കു തിരിച്ചുപോകും. ജാമിഅ നഗറിലെ ബിസിനസുകാരനാണ് വരന്.
പൗരത്വസമരത്തില്‍ പങ്കെടുത്തതിന് യു.എ.പി.എ ചുമത്തി ജയിലിലിട്ട ഡല്‍ഹിയിലെ അഭിഭാഷകകൂടിയായ വനിത കോണ്‍ഗ്രസ് നേതാവ് ഇശ്റത് ജഹാന് വിവാഹിതയാകാന്‍ 30 ദിവസത്തെ ജാമ്യം ചോദിച്ചപ്പോള്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കേവലം 10 ദിവസമാണ് അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ടു ബോണ്ട് ജാമ്യത്തില്‍ ജൂണ്‍ 10 മുതല്‍ 19 വരെയാണ് ജാമ്യം.
ബുധനാഴ്ച രാവിലെ 11.30ന് തിഹാര്‍ ജയിലില്‍നിന്നിറങ്ങിയ ഇശ്റത് മാധ്യമങ്ങളോട് സംസാരിക്കാന്‍ വിസമ്മതിച്ച് നേരെ രക്ഷിതാക്കളുടെ അടുത്തേക്കു പോയി.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മോദി സര്‍ക്കാറിെൻറ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീന്‍ബാഗ് മാതൃകയില്‍ വനിതകളെ സംഘടിപ്പിച്ച് സമാധാനപരമായി സമരം നയിച്ച ഇശ്റത്തിനെ പ്രതികാരനടപടിയെന്ന നിലയിലായിരുന്നു ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത കലാപത്തിെൻറ പേരില്‍ ആക്രമണത്തിനിരയായ അവരെ പ്രതിയാക്കി യു.എ.പി.എ ചുമത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
