ഇശ്റത് കേസ്: ഡി.ജി.പിയുടെ സര്‍വിസ് നീട്ടിയതില്‍ വിശദീകരണം തേടി
text_fieldsന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഡി.ജി.പി പി.പി. പാണ്ഡെക്ക് സ്ഥാനക്കയറ്റം നല്‍കി മൂന്നു മാസം സര്‍വിസ് നീട്ടിനല്‍കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ഗുജറാത്ത് സര്‍ക്കാറിനോട് സുപ്രീംകോടതി വിശദീകരണം തേടി. കേസില്‍ പാണ്ഡെ ഇപ്പോള്‍ ജാമ്യത്തിലാണ്.
കൊലക്കേസില്‍ പ്രതിയായ പൊലീസ് ഓഫിസര്‍ക്ക് ജാമ്യം നല്‍കി സര്‍വിസില്‍ തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. കൂടാതെ രണ്ടു ദിവസം മുമ്പ് സര്‍വിസ് കാലാവധി മൂന്നു മാസം നീട്ടിക്കൊടുത്തു.
ജനുവരി 31ന് വിരമിക്കാനിരുന്ന പാണ്ഡെക്ക് കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റിയാണ് സര്‍വിസില്‍ തുടരാന്‍ അനുമതി നല്‍കിയതെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്‍െറ ബെഞ്ചാണ് സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
