Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതീക്ഷയറ്റു, ഇനി...

പ്രതീക്ഷയറ്റു, ഇനി കോടതിയിലേക്കില്ല; കണ്ണിരോടെ ഇശ്​റത്ത്​ ജഹാന്‍റെ മാതാവ്​

text_fields
bookmark_border
Ishrat-Jahan shamima kausar
cancel
camera_alt??????????? ?????, ???? ????

അഹമദാബാദ്​: ‘‘നീതിക്കായി ഞാൻ 15 വർഷം കാത്തിരുന്നു. എ​​​​​െൻറ പ്രതീക്ഷ നഷ്​ടപ്പെട്ടു. കേസിൽ പ്രതികളായ പൊലീസ്​ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ജാമ്യം ലഭിച്ച്​ പുറത്തിറങ്ങി. എ​​​​​െൻറ മകളെ കൊലപ്പെടുത്തിയതിന്​ വിചാരണ നേരിടുന്ന ചിലരെ ഗുജറാത്ത്​ സർക്കാർ തിരി​ച്ചെടുത്തു. വർഷങ്ങളായി വിചാരണപോലും തുടങ്ങാനായിട്ടില്ല. ഞാൻ നിസ്സഹയാവസ്ഥയിലാണ്​. ഇനി കോടതിയിലേക്കില്ല’’ ഗുജറാത്ത്​ പൊലീസ്​ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ഇശ്​റത്ത്​​ ജഹാ​​​​​െൻറ മാതാവ്​ ശമീമ കൗസറി​േൻറതാണ്​ കണ്ണീർ കലർന്ന ഈ വാക്കുകൾ. സി.ബി.ഐ പ്രത്യേക കോടതി ജഡ്​ജി ആർ.കെ. ചൗദാവാലക്കെഴുതിയ കത്തിലാണ്​​ രാജ്യത്ത്​ കോളിളക്കമുണ്ടാക്കിയ കേസിൽ ഇനിയും നിയമ പോരാട്ടത്തിന്​ തനിക്ക്​ ശക്തിയില്ലെന്ന്​ അവർ​ വ്യക്തമാക്കിയത്​​.

പ്രതികളെ ശിക്ഷിക്കാതിരിക്കുന്ന ഈ വ്യവസ്ഥ ത​​​​​െൻറ ഹൃദയം തകർത്തിരിക്കുകയാണെന്ന്​ അവർ പറഞ്ഞു. വർഷങ്ങളായി കോടതി കയറി ഇറങ്ങുകയാണ്​. മുസ്​ലിം ആയതിനാലാണ്​ നിരപരാധിയായ ത​​​​​െൻറ മകളെ കൊലപ്പെടുത്തിയത്​. അവളെ തീവ്രവാദിയെന്ന്​ മുദ്രകുത്തിയതിന്​ പിന്നിൽ രാഷ്​ട്രീയ താൽപര്യങ്ങളും വലിയ ഗൂഢാലോചനയുമുണ്ട്​. നീണ്ട കാലത്തെ കാത്തിരിപ്പു​ തന്നെ തളർത്തിയതായി കേസിൽ ഹാജരാകുന്ന അഡ്വ. വൃന്ദ ഗ്രോവറെ അറിയിച്ചിട്ടുണ്ട്​. വർഷങ്ങളായി കോടതി നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്​.

ഗുജറാത്തിലെ പ്രമുഖരായ പൊലീസ്​ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനായിരുന്നു ത​​​​​െൻറ പോരാട്ടം. എന്നാൽ, സർവിസിൽ തിരിച്ചെത്തിയ ഇവർക്ക്​ സർക്കാറി​​​​​െൻറ പൂർണ സംരക്ഷണമുണ്ട്​​. ഈ പോരാട്ടത്തിൽ ഞാൻ തനിച്ചായിരുന്നില്ല. പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന്​ ഇനി സി.ബി.ഐ ഉറപ്പുവരുത്തണമെന്നും അവർ വ്യക്​​തമാക്കി. തങ്ങളെ കേസിൽനിന്ന്​ ഒഴിവാക്കണമെന്ന്​ പ്രതികളായ നാലു പൊലീസ്​ ഉദ്യോഗസ്ഥരുടെ ഹരജി കോടതി പരിഗണനയിലാണ്​​. ഐ.ജി ജി.എൽ. സിംഗാൾ, മുൻ ഡി.എസ്​.പി തരുൺ ബാരോട്ട്​, മുൻ ഡിവൈ.എസ്​.പി ജെ.ജി പർമർ, എ.എസ്​.ഐ അനജു ചൗധരി എന്നിവരാണ്​ ഹരജി നൽകിയത്​.

മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥരായിരുന്ന ഡി.ജി വൻസാര, എൻ.കെ. അമിൻ, പി.പി. പാണ്ഡെ എന്നിവരെപോലെ തങ്ങളെയും കേസിൽനിന്ന്​ ഒഴിവാക്കണമെന്നാണ്​ ഇവരുടെ ആവശ്യം. 19കാരിയായ ഇശ്​റത്ത്​ ​ ജഹാനെയും മലയാളിയായ ജാവേദ്​ ശൈഖ്​ എന്ന പ്രണേഷ്​ പിള്ളയെയും മറ്റ്​ രണ്ടുപേരെയും 2004ലാണ്​ അഹമദാബാദിനടുത്ത്​ ഗുജറാത്ത്​ പൊലീസ്​ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്​. ഇവർക്ക്​ ലഷ്​കറെ ത്വയ്യിബ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ചായിരുന്നു കൊല. കേസിൽ 2013ലാണ്​ ഏഴുപേർക്കെതിരെ സി.ബി.ഐ കുറ്റപത്രം ഫയൽചെയ്​തത്​. 2014ൽ നാലുപേർക്കെതിരെ കൂടി അനുബന്ധ കുറ്റപത്രം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsIshrat JahanIshrat Jahan Fake Encounter Case
News Summary - Ishrat Jahan Fake Encounter Case -India News
Next Story