Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇശ്​റത്​ ജഹാൻ വ്യാജ...

ഇശ്​റത്​ ജഹാൻ വ്യാജ ഏറ്റുമുട്ടൽ; പി.പി. പാണ്ഡേയുടെ വിടുതൽ ഹരജിയിൽ ഉത്തരവ്​ 16ന്

text_fields
bookmark_border
ഇശ്​റത്​ ജഹാൻ വ്യാജ ഏറ്റുമുട്ടൽ; പി.പി. പാണ്ഡേയുടെ വിടുതൽ ഹരജിയിൽ ഉത്തരവ്​ 16ന്
cancel

അഹ്​മദാബാദ്: ഇശ്​റത്​ ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുൻ ഗുജറാത്ത് ഡി.ജി.പി പി.പി. പാണ്ഡേയുടെ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി. ജഡ്​ജി ജെ.കെ. പാണ്ഡ്യ ഫെബ്രുവരി 16ന് ഉത്തരവ്​ പറയും. നിലവിൽ പാണ്ഡേ ജാമ്യത്തിലാണ്. കേസിലെ രണ്ട് ദൃക്സാക്ഷികളുടെ മൊഴി പരസ്​പര വിരുദ്ധമാണെന്നും മറ്റ്​ 105 സാക്ഷികളിൽ ആരും ത​​​െൻറ പേര്​ പറഞ്ഞിട്ടില്ലെന്നും പാണ്ഡെ കോടതിയിൽ വാദിച്ചു. സി.ബി.ഐ പാണ്ഡേയെ പ്രതിചേർത്തത് കേന്ദ്രത്തിൽനിന്ന്​ അനുമതി വാങ്ങാതെയാണെന്നും  കേസ്​ നിലവിലിരിക്കെത്തന്നെ പാണ്ഡെയെ ഡി.ജി.പി ഇൻ ചാർജ്​ ആക്കിയത്​  കേസ്​ തള്ളാൻ പര്യാപ്​തമാണെന്നും പാണ്ഡെയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 

അതേസമയം, പാണ്ഡേയുടെ ഹരജിയെ സി.ബി.ഐ കോടതിയിൽ എതിർത്തു. ഏറ്റുമുട്ടലിന് പിന്നിലെ ഗൂഢാലോചനയിൽ പാണ്ഡേയുടെ പങ്കിന്​ വ്യക്തമായ തെളിവുണ്ടെന്നാണ്​ സി.ബി.​െഎ വാദം.  2004 ജൂൺ 15ന്​ ആണ്​ ഇശ്​റത്​ ജഹാൻ, പ്രാണേഷ്​ പിള്ള, സീഷാൻ ജോഹർ, അംജദ്​ റാണ എന്നിവരെ അഹ്​മദാബാദ്​ ക്രൈംബ്രാഞ്ച്​ വെടിവെച്ചുകൊന്നതായി ആരോപണമുയർന്നത്​. പാണ്ഡേയെ കേസിൽനിന്ന്​ ഒഴിവാക്കണമെന്ന ഹരജിക്കെതിരെ ഇശ്​റത്​ ജഹാ‍​​െൻറയും  പ്രാണേഷ് പിള്ളയുടെയും മാതാപിതാക്കളും കോടതിയിലെത്തി.  പാണ്ഡേയെ ഒഴിവാക്കിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന്​ അവർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIshrat Jahanfake encounter case
News Summary - Ishrat Jahan Fake Encounter Case -India News
Next Story