ഇശ്റത് വ്യാജ ഏറ്റുമുട്ടൽ െകാല: മുൻ പൊലീസ് ഒാഫിസർമാർ വിചാരണ നേരിടണം
text_fieldsഅഹ്മദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽനിന്ന് വിടുതൽ നൽകണമെന്നാവശ്യെപ്പട്ട് മുൻ പൊലീസ് ഒാഫിസർമാരായ ഡി.ജി. വൻസാരയും എൻ.കെ. അമീനും നൽകിയ അപേക്ഷ അഹ്മദാബാദിലെ പ്രേത്യക സി.ബി.െഎ കോടതി തള്ളി.
പ്രതികൾ വിചാരണ േനരിടണം. ഇശ്റത്തിനെയും മറ്റു മൂന്നു പേരെയും വ്യാജ ഏറ്റുമുട്ടലിൽ െകാലപ്പെടുത്തിയ കേസിൽ സി.ബി.െഎ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽനിന്ന് മുക്തമാക്കണമെന്ന വൻസാരയുടെ ഹരജി ചോദ്യം ചെയത് സി.ബി.െഎയും ഇശ്റത്തിെൻറ മാതാവ് ഷമിം കൗസറും കോടതിയെ സമീപിച്ചിരുന്നു.
സ്െപഷൽ ജഡ്ജി ജെ.കെ. പാണ്ഡ്യ ഹരജിയിൽ വിശദവാദം കേട്ടാണ് മുൻ പൊലീസ് ഒാഫിസർമാരുടെ ആവശ്യം തള്ളിയത്. ഗുജറാത്തിലെ മുൻ ഡി.െഎ.ജിയാണ് വൻസാര. കേസിൽ പ്രതിയായ മുൻ ഡി.ജി.പി പി. പാണ്ഡെയെ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു. ഇതേ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് വൻസാരയും അപേക്ഷ നൽകിയത്.
പൊലീസ് സൂപ്രണ്ടായി വിരമിച്ച അമീൻ നൽകിയ ഹരജിയിൽ ഏറ്റുമുട്ടലിനെ ന്യായീകരിക്കുകയും സി.ബി.െഎ ഹാജരാക്കിയ സാക്ഷികൾ വിശ്വാസയോഗ്യരല്ലെന്നുമാണ് ബോധിപ്പിച്ചത്. ഇൗ വാദവും കോടതി നിരാകരിച്ചു. അമീെൻറ വാദവും ഇശ്റത്തിെൻറ മാതാവ് ഷമിം കൗസർ എതിർത്തിരുന്നു. അധികാരത്തിൽ ഇരുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് മകളെ കൊലപ്പെടുത്തിയതെന്ന് അവർ പറഞ്ഞു. ഗൂഢാലോചനയിലും വ്യാജ ഏറ്റുമുട്ടലിലും വൻസാരക്ക് നേരിട്ട് പങ്കുണ്ടെന്നും അവർ പറഞ്ഞു.
ഇശ്റത്ത് ജഹാൻ (19) മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീശാൻ ജോഹർ എന്നിവരെ 2004 ജൂൺ 15നാണ് പൊലീസ് സംഘം വെടിവെച്ചുകൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
