ലോകനേതാക്കളെ അപേക്ഷിച്ച് ഏറ്റവും കുറവ് വരുമാനം നരേന്ദ്ര മോദിക്കോ? മോദിയുടെ പ്രതിമാസ വരുമാനമെത്ര?
text_fieldsനരേന്ദ്ര മോദി, ലോറൻസ് വോങ്ങ്, ഡൊണാൾഡ് ട്രംപ്
ലോകനോതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75ാം പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. രാജ്യം അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ സ്വത്ത്, ശമ്പളം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വ്യക്തിപരമായ വിവരങ്ങൾ അറിയുന്നതിലും ജനങ്ങളിൽ ആകാംക്ഷ ഉളവാക്കുന്നു.ലോക നേതാക്കളുടെ പ്രതിഫലവുമായി താരതമ്യപെടുത്തുമ്പോൾ മോദിയും മറ്റുള്ളവരും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.
മോദിയുമായി ബന്ധപ്പെട്ട വിവരങ്ങൾ
ഇന്ത്യൻ പ്രധാനമന്ത്രി പ്രതിമാസം 1.66 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നു. അതിൽ അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 50,000 രൂപയാണ്. സംപ്ച്വറി അലവൻസ് 3,000 രൂപ, പ്രതിദിന അലവൻസ് 62,000 രൂപ, എം.പി അലവൻസ് 45,000 രൂപ എന്നിങ്ങനെയാണ്.2024 മെയ് 13ലെ കണക്കനുസരിച്ച് എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടുകളിൽ ഏകദേശം 80,000 രൂപയാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നകത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം മോദി വീട്ടിൽ സൂക്ഷിച്ചിരുന്നത് 52,920 രൂപയാണ്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി) അക്കൗണ്ടിൽ 9.12 ലക്ഷം രൂപയുടെ നിക്ഷേപം (സഞ്ചിത പലിശ ഉൾപ്പെടെ) ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എസ്.ബി.ഐയിൽ 2.85 കോടിയുടെ എ.ഫ്‌ഡിയും ഉണ്ട്.
മറ്റ് നേതാക്കളുടെ വിവരങ്ങൾ
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 617,000 ഡോളർ ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അൽബനീസിന് 622,000 ഡോളർ ശമ്പളം ലഭിക്കുന്നു. ഏറ്റവും കൂടുതൽ ശമ്പളം കൈപറ്റുന്ന ഭരണാധികാരി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങാണ് എന്ന് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. കഴിഞ്ഞ വർഷം അദ്ദേഹം 2.2 മില്യൺ സിംഗപ്പൂർ ഡോളർ (2.5 മില്യൺ ഡോളർ) അദ്ദേഹം സമ്പാദിച്ചു.
ഹോങ്കോങ്ങ് നേതാവ് ജോൺ ലീ പ്രതിവർഷം ഏകദേശം 5.6 മില്യൺ ഹോങ്കോങ് ഡോളർ (ഏകദേശം 1.1 മില്യൺ ഡോളർ) ആണ് സമ്പാദിക്കുന്നത്. അതുപോലെ സ്വിസ് പ്രസിഡന്റിന് 2024ൽ ഏകദേശം 459,688 സ്വിസ് ഫ്രാങ്ക് (ഏകദേശം 877,101 ഡോളർ) ലഭിച്ചു.
ഇത്തരത്തിൽ ലോകനേതാക്കളുടെ വരുമാനവുമായി താരതമ്യപെടുത്തുമ്പോൾ നരേന്ദ്രമോദിയുടെ വരുമാനം വളരെക്കുറവാണ്. കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർനി 2025ൽ 422,000 കനേഡിയൻ ഡോളർ (477,920 ഡോളർ) സമ്പാദിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന് 510,300 ന്യൂസിലൻഡ് ഡോളർ ലഭിക്കും. യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈ വർഷം 174,711യൂറോ (365,334 ഡോളർ)ൽ കൂടുതൽ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
യൂറോപ്പിലുടനീളം, ഗവൺമെന്റ് മേധാവികളുടെ ശമ്പളം ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 182,000 യൂറോ (324,183ഡോളർ) ഉം ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണ് 1,458,000 ക്രോൺ (348,370 ഡോളർ) എന്നിങ്ങനെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

