Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം അവസാനിച്ചോ​? വിദഗ്​ധർക്ക്​ പറയാനുള്ളത്​ ഇതാണ്​

text_fields
bookmark_border
covid second wave
cancel

ന്യൂഡൽഹി: കഴിഞ്ഞ 15 ദിവസമായി ഇന്ത്യയിൽ ടെസ്​റ്റ്​ പോസിറ്റവിറ്റി നിരക്ക്​ അഞ്ച്​ ശതമാനത്തിൽ താഴെയാണ്​. ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ഈ സാഹചര്യത്തിൽ ലോക്​ഡൗണായ രാജ്യങ്ങളും പ്രദേശങ്ങളും തുറക്കാമെന്നാണ്​.

91 ദിവസത്തെ ഏറ്റവും കുറഞ്ഞ കോവിഡ്​ കണക്കുകളാണ്​ രാജ്യത്ത്​ ചൊവ്വാഴ്​ച സ്​ഥിരീകരിച്ചത്​. 42,640 പേർക്കാണ്​ പുതുതായി രോഗം ബാധിച്ചത്​. 3.21 ആണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. ഈ സാഹചര്യത്തിൽ രാജ്യത്തെ രണ്ടാം കോവിഡ്​ തരംഗം അവസാനി​ച്ചുവെന്ന തരത്തിലായിരിക്കും നമ്മുടെ ചിന്ത. എന്നാൽ ആശ്വസിക്കാൻ വകയുണ്ടെങ്കിലും പുതിയ വൈറസ്​ വകഭേദങ്ങൾ​, പോസിറ്റിവിറ്റി നിരക്ക്​ അഞ്ചിന്​ മുകളിലുള്ള ജില്ലകൾ, ഡേറ്റയുടെ ആധികാരികത എന്നിവ പരിഗണിക്ക​ു​േമ്പാൾ ഇന്ത്യയിൽ രണ്ടാം തരംഗം അവസാനിച്ചുവെന്ന്​ പറയാനാകില്ലെന്നാണ്​ ശാസ്​ത്രജ്ഞർ പറയുന്നത്​.

വളരെ വേഗത്തിൽ രോഗം പരത്തത്തുന്ന ഡെൽറ്റ പ്ലസ്​ വകഭേദം കണ്ടെത്തിയതിനാൽ തന്നെ രണ്ടാം തരംഗത്തി​െൻറ അവസാനം അടുത്ത്​ തന്നെ ഉണ്ടാകില്ലെന്ന്​​ ഡൽഹിയിലെ ശിവ്​ നാടാർ സർവകലാശാലയി​ലെ അസോസിയേറ്റ്​ പ്രഫസറായ നാഗാ സുരേഷ്​ വീരാപ്പു പറഞ്ഞു​. 'രാജ്യമോ പ്രദേശങ്ങളോ തുറക്കാൻ 14 ദിവസം അഞ്ചോ അതിൽ അതിൽ താഴെയോ ആയിരിക്കണം ടി.പി.ആർ എന്നാണ്​ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്​. ഫെബ്രുവരിയിൽ രാജ്യം ആദ്യ തരംഗം അവസാനിച്ചത്​ ആഘോഷിച്ചു. എന്നാൽ രണ്ടാം തരംഗം ഉണ്ടാകുമെന്ന കാര്യം വിസ്​മരിച്ചു' -വീരാപ്പു പറഞ്ഞു.

മാർച്ചിൽ ഡെൽറ്റ വകഭേദം പടർന്നതോടെയാണ്​ രാജ്യത്ത്​ കോവിഡ്​ ബാധ പിടിവിട്ടത്​. രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെൽറ്റ അല്ലെങ്കിൽ B.1.617.2 വകഭേദത്തിൽ നിന്നാണ്​ ഡെൽറ്റ പ്ലസ്​ വകഭേദം രൂപാന്തരം ചെയ്തത്​.

കേരളത്തെ പോലെ ചിലയിടങ്ങളിൽ ​ടി.പി.ആർ ഇപ്പോഴും അഞ്ചിന്​ മുകളിൽ നിൽക്കുന്നതിനാൽ എല്ലാ സ്​ഥലങ്ങളിലും കണക്ക്​ അഞ്ചിൽ താഴെയാകുന്ന സമയം വരെ കാത്തിരിക്കാതെ രണ്ടാം തരംഗം അവസാനിച്ചുവെന്ന്​ പറയാനാകില്ലെന്ന്​ പബ്ലിക്​ പോളിസ്​ വിദഗ്​ധനായ ചന്ദ്രകാന്ത്​ ലഹാരിയ അഭിപ്രായപ്പെട്ടു.

കേരളത്തിലെ കണക്കുകൾ ചുണ്ടിക്കാട്ടി ശാസ്​ത്രജ്ഞനായ ഗൗതം ​മേനോൻ ലഹാരിയയുടെ അഭി​പ്രായത്തോട്​ യോജിച്ചു. സംസ്​ഥാനത്ത്​ കുടുതൽ പരിശോധനകൾ നടത്തുന്നതിനാലാണോ അതോ സാഹചര്യം ഇനിയും നിയന്ത്രണത്തിന്​ കീഴിൽ ആകാത്തത്​ കൊണ്ടാണോ ഇതെന്ന്​ വ്യക്തമല്ലെ​ന്നാണ്​ മേനോൻ പറയുന്നത്​. 10.84 ആണ്​ ഞായാറാഴ്​ച കേരളത്തിലെ ടി.പി.ആർ.

കേ​ന്ദ്ര ആരോഗ്യ മന്ത്രാലയത്തി​െൻറ കണക്കുകൾ പ്രകാരം രാജ്യത്ത്​ 2.99 കോടിയാളുകൾക്കാണ്​ കോവിഡ്​ ബാധിച്ചത്​. 7,02,887 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 79 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്​. 1,167 ​​േപരാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

രാജ്യത്തെ ശരിക്കും നിശ്​ചലമാക്കിയ രണ്ടാം തരംഗം പിടിമുറുക്കിയ ഘട്ടത്തിൽ ആശുപത്രി ബെഡുകളില്ലാതെയും ഓക്​സിജൻ ലഭിക്കാതെയും ആയിരങ്ങൾ പിടഞ്ഞുവീണിരുന്നു. മരുന്നു ക്ഷാമവും വിവിധ സംസ്​ഥാനങ്ങളെ തളർത്തി. പതിനായിരങ്ങളാണ്​ ആഴ്ചകൾക്കുള്ളിൽ മരണം പുൽകിയത്​. സമൂഹ മാധ്യമങ്ങൾ വഴി സഹായ സന്ദേശങ്ങൾ പറന്നുനടന്നതോടെ ലോകത്തുടനീളം വിവിധ രാജ്യങ്ങൾ സഹായവുമായി എത്തി. രണ്ടാം തരംഗം അപകടകരമായ ഘട്ടം പിന്നിട്ടതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്​ഥാനങ്ങളും നിയന്ത്രണങ്ങളിൽ അയവു ചെയ്​തിരുന്നു.

ഇന്ത്യയിൽ കോവിഡ്​ മൂന്നാം തരംഗം ഒഴിച്ചുകൂടാനാവാത്തതാണെന്നും ആറു മുതൽ എട്ടാഴ്ച വരെ സമയത്തിനുള്ളിൽ അത്​ സംഭവിക്കുമെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​ മേധാവി ഡോ. രൺദീപ്​ ഗുലേറിയ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19covid second wave
News Summary - Is India's second Covid wave over? Health experts answer is this
Next Story