Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ...

ഡി.എം.കെ എൻ.ഡി.എയിലേക്കോ? അഭ്യൂഹങ്ങൾ ശക്തം

text_fields
bookmark_border
MK Stalin
cancel

ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ ചേരുമെന്ന് അഭ്യൂഹം. ഇതുസംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലെന്നാണ് വിവരം.

കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ഡി.എം.കെ എൻ.ഡി.എയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്. ഇതോടെ ഡി.എം.കെയിൽനിന്ന് എൻ.ഡി.എ മന്ത്രിസഭയിൽ മന്ത്രിമാരുണ്ടാകുമെന്ന ചർച്ചകളും സജീവമായി. 20ലധികം കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകൾ മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഡി.എം.കെക്ക് ലോക്‌സഭയിൽ 22ഉം രാജ്യസഭയിൽ എട്ടും എം.പി.മാരുണ്ട്.

നേരത്തേ, കേന്ദ്രസർക്കാറിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ ഡി.എം.കെ ശക്തമായി എതിർത്തിരുന്നു. എന്നാൽ, പിന്നീട് നിലപാടിൽ ഡി.എം.കെ അയവ് വരുത്തിയിരുന്നു. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​കി​ച്ച് ത​മി​ഴ്നാ​ടി​ന്റെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്ന് ബി.​ജെ.​പി ഉ​റ​പ്പ് ന​ൽ​കി​യ​തിന് പിന്നാലെ, ത​മി​ഴ്നാ​ടി​ന് ദോ​ഷ​മാ​വി​ല്ലെ​ങ്കി​ൽ ബി​ല്ലി​നെ എ​തി​ർ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഡി.​എം.​കെ നി​ല​പാ​ട് സ്വീകരിച്ചത്.

നിലവിൽ ഡി.എം.കെ ഇൻഡ്യ സംഘത്തിന്റെ ഭാഗമല്ല. തമിഴ്നാട്ടിൽ കോൺഗ്രസ് വിജയിയുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഡി.എം.കെ ഇൻഡ്യ മുന്നണിയിൽനിന്ന് അകലുകയായിരുന്നു. ബി.ജെ.പി.യുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ഡി.എം.കെ ആവർത്തിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഡി.എം.കെക്ക് ബി.ജെ.പിയുമായി നേരത്തെ രഹസ്യ ധാരണയുണ്ടായിരുന്നുവെന്നും ഇപ്പോൾ അത് ‘തുറന്നതും നേരിട്ടതുമായ സഖ്യമായി’ മാറിയെന്നും ആരോപിച്ച് തമിഴ്നാട് ഊർജ നിയമ മന്ത്രി ആർ. നിർമൽകുമാർ രംഗത്തെത്തിയിരുന്നു. ഡി.എം.കെ എം.പി കനിമൊഴി ലോക്സഭാ സ്പീക്കർ ഓം ബിർളയെ സന്ദർശിച്ചതിനെ ചുറ്റിപ്പറ്റിയായിരുന്നു മന്ത്രിയുടെ വിമർശനം. സഭയിലെ ഇരിപ്പിട ക്രമീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന കനിമൊഴിയുടെ വിശദീകരണത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഇത് രാഷ്ട്രീയ ധാരണ മറച്ചുവെക്കാനുള്ള വിശദീകരണമാണെന്നായിരുന്നു നിർമൽകുമാറിന്റെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiNDATamil NaduMK StalindmkBJP
News Summary - Is DMK Set to Join NDA?
Next Story