കോഴി മൃഗമാണോ ? ഗുജറാത്ത് ഹൈകോടതിക്ക് മുന്നിൽ കുഴക്കുന്ന ചോദ്യം
text_fieldsഅഹ്മദാബാദ്: കോഴി ഒരു മൃഗമാണോ? ഗുജറാത്ത് ഹൈകോടതി ഉത്തരം കണ്ടെത്താൻ പാടുപെടുന്ന ചോദ്യമാണ് ഇത്. കോഴിയെ കശാപ്പുശാലക്ക് പകരം കോഴിക്കടകളിൽ കൊല്ലുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിക്ക് മുന്നിൽ ഈ ചോദ്യം ഉയർന്നത്.
നിയമങ്ങളും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാത്തതിനാൽ മാംസ, കോഴിക്കടകൾ അടച്ചിടാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. മൃഗങ്ങളെ കശാപ്പുശാലകളിലാണ് അറുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി സൂറത്ത് മുനിസിപ്പൽ കോർപറേഷൻ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങൾ നിരവധി കോഴിക്കടകൾ അടച്ചുപൂട്ടിയിരുന്നു. ഹൈകോടതിയിൽ സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹരജികളെത്തുടർന്നായിരുന്നു ഇത്. ഹരജിക്കാരായ ആനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാ സംഘും നിയമം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനൊപ്പം കോഴികളെ കടകളിൽ കൊല്ലുന്നതിൽ എതിർപ്പുയർത്തുകയും ചെയ്തിരുന്നു. കോഴിയെ മൃഗമായി പരിഗണിച്ചാൽ, കശാപ്പുശാലകളിൽ മാത്രമേ കൊല്ലാൻ കഴിയൂ എന്ന സ്ഥിതിവരും.
അതേസമയം, ഹൈകോടതി തങ്ങളുടെ പരാതി കേൾക്കുമെന്നും കടകൾ വീണ്ടും തുറക്കാൻ അനുവദിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കോഴിവ്യാപാരികളും കോഴിക്കട ഉടമകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

