Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതു​ർ​ക്കി...

തു​ർ​ക്കി നാ​ടു​ക​ട​ത്തി​യ ക​ണ്ണൂ​ർ​കാ​ര​ന്​​ ​ ഐ.​എ​സ്​ കേ​സി​ൽ ഏ​​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വ്​

text_fields
bookmark_border
തു​ർ​ക്കി നാ​ടു​ക​ട​ത്തി​യ ക​ണ്ണൂ​ർ​കാ​ര​ന്​​ ​ ഐ.​എ​സ്​ കേ​സി​ൽ ഏ​​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വ്​
cancel

ന്യൂ​ഡ​ൽ​ഹി: തു​ർ​ക്കി​യി​ൽ​നി​ന്ന്​ സി​റി​യ​യി​ലേ​ക്ക്​ ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യി​ലേ​ക്ക്​ നാ​ടു​ക​ട​ത്തി​യ ക​ണ്ണൂ​ർ കൂ​ടാ​ലി സ്വ​ദേ​ശി വ​ള്ളു​വ​ക്ക​ണ്ടി ഷാ​ജ​ഹാ​നെ ​െഎ.​എ​സ്​ റി​ക്രൂ​ട്ട്​​മെൻറ്​ കേ​സി​ൽ ഡ​ൽ​ഹി എ​ൻ.​െ​എ.​എ കോ​ട​തി ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വി​ന്​ ശി​ക്ഷി​ച്ചു. നാ​ടു​ക​ട​ത്തി​യ ഷാ​ജ​ഹാ​നെ 2017 ജൂ​ലൈ ഒ​ന്നി​നാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ സ്​​പെ​ഷ​ൽ സെ​ൽ ഡ​ൽ​ഹി ഇ​ന്ദി​ര ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

യു.​എ.​പി.​എ​യും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​വും അ​നു​സ​രി​ച്ച വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി​യ കേ​സ്​ പി​ന്നീ​ട്​ എ​ൻ.​െ​എ.​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ​അ​ന്താ​രാ​ഷ്​​ട്ര ഭീ​ക​ര സം​ഘ​ട​ന​യാ​യ െഎ.​എ​സി​ൽ അം​ഗ​മാ​യി​രു​ന്നു ഷാ​ജ​ഹാ​ൻ എ​ന്ന്​ എ​ൻ.​െ​എ.​എ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ​ത്തി​യ ശേ​ഷം വ്യാ​ജ​രേ​ഖ​​പ​യോ​ഗി​ച്ച് പാ​സ്​​പോ​ർ​ട്ട്​ എ​ടു​ത്ത്​ താ​യ്​​ല​ൻ​ഡ്​ വ​ഴി 2017 ഏ​പ്രി​ലി​ൽ തു​ർ​ക്കി​യി​ലെ​ത്തി. സി​റി​യ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​നി​ട​യി​ൽ പി​ടി​കൂ​ടി വീ​ണ്ടും ഇ​ന്ത്യ​യി​ലേ​ക്ക്​ ക​യ​റ്റി​വി​ട്ടു​വെ​ന്നും അ​പ്പോ​ഴാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും എ​ൻ.​െ​എ.​എ വ്യ​ക്ത​മാ​ക്കി. 2017 ഡി​സം​ബ​ർ 23ന്​ ​ഷാ​ജ​ഹാ​നും മ​റ്റൊ​രു പ്ര​തി​യാ​യ മു​സ്​​ത​ഫ​ക്കും ​എ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISIS Case
Next Story