വാക്സിൻ കിട്ടാനില്ലെങ്കിൽ പിന്നെന്തിനാണ് വാക്സിനെടുക്കാൻ ആവശ്യപ്പെടുന്ന കോളർ ട്യൂൺ –കേന്ദ്രത്തിനെതിരെ ഹൈകോടതി
text_fieldsന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ ആദ്യം കോവിഡിനെതിരെ തുടങ്ങിയ കോളർ ട്യൂൺ വാക്സിനെടുക്കാൻ ആവശ്യപ്പെടുന്നതാക്കി മാറ്റിയിട്ടുണ്ടെങ്കിലും വാക്സിൻ എവിടെയും ലഭിക്കാതെ എന്തിനാണ് ഇത് തുടരുന്നതെന്ന് ഡൽഹി ഹൈേകാടതി. മതിയായ അളവിൽ വാക്സിൻ ലഭ്യമല്ലെന്നിരിക്കെ അസ്വസ്ഥതയുണ്ടാക്കുന്ന ഈ ട്യൂൺ എത്ര കാലമാണ് തുടരുകയെന്ന് കോടതി ചോദിച്ചു. 'ആര് വിളിക്കുേമ്പാഴും നിങ്ങൾ ഈ സന്ദേശം കേൾപ്പിക്കുകയാണ്. നിങ്ങൾ ആളുകൾക്ക് വാക്സിൻ നൽകുന്നില്ല. എന്നിട്ടും വാക്സിൻ എടുക്കൂ എന്നാണ് പറയുന്നത്. ഈ സന്ദേശത്തിൽ എന്തുകാര്യമാണുള്ളത്'- ജസ്റ്റിസുമാരായ വിപിൻ സംഗി, രേഖ പല്ലി എന്നിവരുടെ ബെഞ്ച് ചോദിച്ചു.
ഫൈസർ, മൊഡേണ വാക്സിനുകൾ എത്തുന്നത് വൈകും
ന്യൂഡൽഹി: യു.എസ് കോവിഡ് വാക്സിനുകളായ ഫൈസറും മൊഡേണയും ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021െൻറ മൂന്നാംപാദത്തിൽ മാത്രമേ ഈ വാക്സിനുകൾ ഇന്ത്യയിലെത്താൻ സാധ്യതയുള്ളൂവെന്ന് നിതി ആയോഗ് അംഗം വി.കെ. പോൾ പറഞ്ഞു. വിദേശ വാക്സിൻ നിർമാതാക്കളുമായി സർക്കാർ ചർച്ചകൾ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

