Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിന്നലാക്രമണത്തിന്​...

മിന്നലാക്രമണത്തിന്​ തെളിവ്​ ചോദിക്കുന്നത്​ അവിവേകമെന്ന്​​ ശരത് പവാർ

text_fields
bookmark_border
മിന്നലാക്രമണത്തിന്​ തെളിവ്​ ചോദിക്കുന്നത്​ അവിവേകമെന്ന്​​ ശരത് പവാർ
cancel

ന്യൂഡല്‍ഹി: മിന്നലാക്രമണത്തിന്​ തെളിവ്​ ചോദിച്ച കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളിനെയും രൂക്ഷമായി വിമർശിച്ച്​ എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ. ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാ​ക്രമണത്തിന്​ തെളിവ്​ ചോദിക്കുന്നത്​ അവിവേകപരമാണ്​. ഇത്തരം പ്രസ്​താവനകൾ നിരുത്തരവാദപരവുമാണെന്ന്​ പവാർ പറഞ്ഞു.

ഇത്​ അംഗീകരിക്കാൻ പറ്റില്ല. സൈന്യത്തിന്​ രാജ്യത്തിലെ മുഴുവൻ പേരുടെയും പിന്തുണയും നൽകേണ്ടതാണെന്നും പവാർ പറഞ്ഞു. ഉറി ആക്രമണത്തിനു ശേഷം ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി കൊടുക്കേണ്ടിയിരുന്നു. അത് കൊടുത്തുകഴിഞ്ഞു. രാജ്യത്തെ പൗരന്മാര്‍ എന്ന നിലക്ക്​ നാം അതിനെ പിന്തുണക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.പി.എ ഭരണകാലത്തും അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആക്രമണത്തിനുള്ള പ്രകോപന നീക്കങ്ങളുണ്ടായിരുന്നു. ഇത്തരം പ്രകോപനങ്ങളുണ്ടാകുമ്പോഴെല്ലാം ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ പുറം ലോകത്ത്​ അറിയിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad Pawararavindh kejriwalsurgical strikecongress leaders
News Summary - Irresponsible, irrational to ask for strikes proof
Next Story